ഒടുവിൽ ഒളിച്ചുകളിയും ഗോസിപ്പുമെല്ലാം അവസാനിപ്പിച്ച് ബോളിവുഡിലെ ഏറ്റവും പുതിയ താര ജോഡി അർജുൻകപൂറും മലൈക്കാ അറോറയും വിവാഹിതരാകുന്നു.ദീർഘനാളായി പ്രണയത്തിലായ ഇരുവരുടെയും വിവാഹം അടുത്തമാസം 19 ന് നടക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.
അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ ചടങ്ങിൽ വച്ചായിരിക്കും വിവാഹം.രൺവീർ - ദീപിക ദമ്പതികളും കരിഷ്മയും കരീന സഹോദരിമാരുമെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവാഹവാർത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
45 കാരിയായ മലൈകയ്ക്ക് 15 വയസുള്ള മകനുണ്ട്. 33 കാരനാണ് അർജുൻ കപൂർ. ഇരുവരും വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള ബന്ധമാണ് ബോളിവുഡ് നടൻ അർബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് നയിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. 19 വർഷം നീണ്ട മലൈകയുടെ ദാമ്പത്യ ജീവിതത്തിന് 2017 ലാണ് അവസാനിപ്പിക്കുന്നത്. തുടർന്ന് അർജുനേയും മലൈകയേയും ഒരുമിച്ച് പലസ്ഥലങ്ങളിലും കാണാൻ തുടങ്ങിയതോടെയാണ് ഗോസിപ്പിന്റെ ശക്തി കൂടിയത്.
കുറച്ച് നാൾ മുമ്പ് വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ പറയാറാകുമ്പോൾ എല്ലാം നിങ്ങൾ അറിയും എന്നായിരുന്നു അർജുൻ കപൂറിന്റെ മറുപടി. ഇരുവരെയും പലയിടങ്ങളിലും ഒരുമിച്ച് കണ്ടിരുന്നെങ്കിലും കോഫി വിത്ത് കരൺ പരിപാടിയുടെ ഒരു എപ്പിസോഡിൽ താൻ അർജുനെ ഇഷ്ടപ്പെടുന്നതായി മലൈക തന്നെ വ്യക്തമാക്കുകയായിരുന്നു.
കഴിഞ്ഞ വർഷം ലാക്മേ ഫാഷൻ വീക്കിൽ ഒരുമിച്ച് പങ്കെടുത്തതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നു തുടങ്ങിയത്. പിന്നാലെ ഇന്ത്യാസ് ഗോസ് ടാലന്റ് പരിപാടിയിൽ ഇരുവരും കൈകോർത്ത് നടന്നുപോകുന്ന ദൃശ്യങ്ങൾ കൂടി പുറത്തുവന്നു.
ടുവിൽ ഒളിച്ചുകളിയും ഗോസിപ്പുമെല്ലാം അവസാനിപ്പിച്ച് ബോളിവുഡിലെ ഏറ്റവും പുതിയ താര ജോഡി അർജുൻകപൂറും മലൈക്കാ അറോറയും വിവാഹിതരാകുന്നു.ദീർഘനാളായി പ്രണയത്തിലായ ഇരുവരുടെയും വിവാഹം അടുത്തമാസം 19 ന് നടക്കുമെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.
അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ സ്വകാര്യമായ ചടങ്ങിൽ വച്ചായിരിക്കും വിവാഹം.രൺവീർ - ദീപിക ദമ്പതികളും കരിഷ്മയും കരീന സഹോദരിമാരുമെല്ലാം ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിവാഹവാർത്ത ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.