Latest News

ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരു മൈനര്‍ സര്‍ജറി; ഒമ്പത് മണിക്കൂര് നീളുന്ന സര്‍ജറി പൂര്‍ത്തിയാക്കി മഹേഷ് കുഞ്ഞുമോനും; കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പ്പെട്ട താരങ്ങളുടെ  ആരോഗ്യനിലയില്‍ പുരോഗതി

Malayalilife
 ബിനു അടിമാലിയുടെ മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരു മൈനര്‍ സര്‍ജറി; ഒമ്പത് മണിക്കൂര് നീളുന്ന സര്‍ജറി പൂര്‍ത്തിയാക്കി മഹേഷ് കുഞ്ഞുമോനും; കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പ്പെട്ട താരങ്ങളുടെ  ആരോഗ്യനിലയില്‍ പുരോഗതി

തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് കൊല്ലം സുധിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. കോഴിക്കോട് പരിപാടി കഴിഞ്ഞ് വരുകയായിരുന്ന കാറില്‍ ബിനു അടിമാലി, മഹേഷ്, ഉല്ലാസ് എന്നിവരുമുണ്ടായിരുന്നു. കൊല്ലം സുധിയുടെ വിയോഗം കലാലോകത്തിന് ഇതുവരെ അംഗീകരിക്കാനായിട്ടില്ല. ഇപ്പോളിതാ ഒപ്പമുണ്ടായിരുന്ന ആരോഗ്യ വിവരങ്ങളാണ് പുറത്ത് വരുന്നത്.

എറണാകുളം മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ബിനു അടിമാലി. പ്പോഴിതാ താരത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിശദീകരിച്ചുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് സ്റ്റാര്‍ മാജിക്ക് സംവിധായകന്‍ അനൂപ് ജോണ്‍.

ബിനു ചേട്ടനെ ഞാന്‍ കണ്ടു. മുഖത്ത് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ഒരു മൈനര്‍ സര്‍ജറി ചെയ്തിരുന്നു. ബിനു ഇപ്പോള്‍ ആരോഗ്യവാനാണ്, ക്രിട്ടിക്കല്‍ അവസ്ഥയെല്ലാം മറികടന്നു. ഒരുപാട് പേര്‍ ബിനു ചേട്ടന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചു. ബിനു തന്നെയാണ് ഇങ്ങനെയാരു വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് പറഞ്ഞത്,അനൂപിന്റെ വാക്കുകളിങ്ങനെ.

ബിനുവുമായി കുറച്ചധികം നേരം സംസാരിച്ചെന്നും വളരെ വൈകാരികമായ നിമിഷങ്ങളായിരുന്നതെന്നും അനൂപ് പറയുന്നു. ആശുപത്രിയുടെ അടുത്ത് ക്യാമറയുമായി എത്തുന്നവര്‍ കുറച്ച് മര്യാദ പാലിക്കണമെന്നും അനൂപ് കൂട്ടിച്ചേര്‍ത്തു. ബിനുവിനെ ഇപ്പോള്‍ ഐസിയുവിന് അടുത്തുള്ള മുറിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗുരുതരമായ അവസ്ഥകളെല്ലാം മാറിയെന്നും പെട്ടെന്ന് സുഖം നേടാനായി പ്രാര്‍ത്ഥിക്കണമെന്നും അനൂപ് പറഞ്ഞു.

ബിനുവിനും സുധിയ്ക്കുമൊപ്പം വാഹനത്തിലുണ്ടായിരുന്ന മിമിക്രി താരം മഹേഷിന്റെ ശസ്ത്രക്രിയയും പൂര്‍്ത്തിയായി. മുഖത്തും പല്ലിനും ഗുരുതരമായി പരിക്കേറ്റ മഹേഷിന് ഒന്‍പതു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ശസ്ത്രക്രിയയാണ് നടത്തുന്നത്.മഹേഷിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായതായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷന്‍ കഴിഞ്ഞുവെന്നും നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബിനീഷ് ബാസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.കൊച്ചി അമൃത ആശുപത്രിയില്‍ ഇന്നലെ രാവിലെ ആരംഭിച്ച ശസ്ത്രക്രിയ ഒന്‍പത് മണിക്കൂര്‍ നീണ്ടു നിന്നു. 

എല്ലിന് പൊട്ടലേറ്റ ഉല്ലാസും ചികിത്സയില്‍ തുടരുകയാണ്.കാറിന്റെ മുന്‍സീറ്റിലിരുന്ന കൊല്ലം സുധിക്ക് തലയ്ക്കാണ് പരിക്കേറ്റത്. സുധിയെ ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉല്ലാസ് ആയിരുന്നു കാറോടിച്ചിരുന്നത്. ഇന്നലെയായിരുന്നു കൊല്ലം സുധിയുടെ സംസ്‌കാരചടങ്ങുകള്‍ കഴിഞ്ഞത്. 

Mahesh Kunjumon and binu adimali health condition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES