തമിഴ് നടന്‍ വിജയ് സേതുപതിയുടെ 50-ാമത്തെ ചിത്രമാണ് നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്യുന്ന 'മഹാരാജ.' മലയാളി താരം മംമ്ത മോഹന്‍ദാസ്, അനുരാഗ് കശ്യപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കി.
നേരത്തെ ഒരു ബാര്‍ബര്‍ ഷോപ്പ് കസേരയില്‍ കയ്യില്‍ ചോരയുറ്റുന്ന അരിവാളുമായി ഇരിക്കുന്ന വിജയ് സേതുപതിയുടെ ചിത്രത്തിന്റെ ഫസ്റ്റുലുക്ക് ഏറെ ശ്രദ്ധിക്ക പ്പെട്ടിരുന്നു. ഒരു ക്രൈം ത്രില്ലര്‍ ചിത്രമായാണ് മഹാരാജ ഒരുങ്ങുന്നത് എന്നാണ് വിവരം.
1 മിനിറ്റും 42 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. മഹാരാജ എന്ന സാധാരണക്കാരനായ കഥാപാത്രമായാണ് ട്രെയിലറില്‍ സേതുപതി എത്തുന്നത്.? എന്നാല്‍ തുടര്‍ന്നുള്ള സംഭവങ്ങളില്‍ കഥ മൊത്തത്തില്‍ മറ്റൊരു തലത്തിലേക്ക് മാറുന്നതാണ് ട്രെയിലറില്‍ സൂചിപ്പിക്കുന്നത്.
അനുരാഗ് കശ്യപ് വില്ലന്‍ വേഷത്തിലായിരിക്കും മഹാരജില്‍ എത്തുന്നത്. നിതിലന്‍ സാമിനാഥന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കല്‍ക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷന്‍ സ്റ്റുഡിയോസ്, ദി റൂട്ട് എന്നിവയുടെ ബാനറില്‍ സുധന്‍ സുന്ദരവും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് നിര്‍മ്മാണം. സംഗീതം നല്‍കിയിരിക്കുന്നത് ബി അജനീഷ് ലോക്‌നാഥ് ആണ്.