1000 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാല്‍ നായകനായി എംടിയുടെ രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന വാര്‍ത്ത എത്തിയിട്ട് നാളുകളായി. ഒടിയന്‍ വിവാദത്തിനു പിന്നാലെ രണ്ടാമൂഴവും താന്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപനവുമായി എംടി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് എംടിയുടെ മകള്‍ രംഗത്തെത്തിയിരിക്കയാണ്.
1000 കോടി മുതല്‍ മുടക്കില്‍ മോഹന്‍ലാല്‍ നായകനായി എംടിയുടെ രണ്ടാമൂഴം ഒരുങ്ങുന്നുവെന്ന വാര്‍ത്ത എത്തിയിട്ട് നാളുകളായി. ഷൂട്ടിങ്ങിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനാല്‍ ശ്രീകുമാര്‍ മേനോന്റെ കയ്യില്‍ നിന്നും ചിത്രത്തിന്റെ തിരക്കഥ എം ടി വാസുദേവന്‍ നായര്‍ തിരിച്ചു വേണമെന്ന ഹര്‍ജി നല്‍കിയതോടെ ചിത്രത്തെക്കുറിച്ച് നിരവധി ആശങ്കകളാണ് ആരാധകര്‍ക്ക്.
എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി രണ്ടാംമൂഴം സംഭവിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത് വീണ്ടും വാര്‍ത്തയാകുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് എംടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി നായര്‍. തിരക്കഥ തിരിച്ചുവാങ്ങിയതിന് ശേഷം സിനിമ ആര് ചെയ്യുമെന്നും എങ്ങനെ അവതരിപ്പിക്കുമെന്നും അച്ഛന്‍ തന്നെ അറിയിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കണം എന്നു ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അശ്വതി പറയുന്നു.
അശ്വതി യുടെ ഫേസ്ബുക് പോസ്റ്റ്
പത്ര മാധ്യമങ്ങളിലും ഇന്റര്‍നെറ്റ് മാധ്യമങ്ങളിലും രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് ധാരാളം പരാമര്‍ശങ്ങളും ചര്‍ച്ചകളും നടക്കുന്നതിനെ തുടര്‍ന്ന് ഫോണ്‍ലൂടെയും നേരിട്ടും നിരവധി പേര്‍ ഞങ്ങളുടെ അഭിപ്രായം ആരായുന്നുണ്ട്. എന്നാല്‍ ബഹുമാനപ്പെട്ട കോടതിയില്‍ കേസ് നില നില്‍ക്കുന്ന ഒരു വിഷയത്തില്‍ ഞങ്ങള്‍ എന്ത് അഭിപ്രായം പറയുന്നതും ശരിയല്ല. രണ്ടാമൂഴത്തിന്റെ തിരക്കഥ എന്റെ അച്ഛന്‍ ശ്രീ. എം. ടി. വാസുദേവന്‍ നായര്‍ക്ക് തിരികെ ലഭിക്കാന്‍ വേണ്ടിയാണ് ഞങ്ങള്‍ ബഹുമാനപ്പെട്ട കോടതിയെ സമീപിച്ചത്. തിരക്കഥ തിരികെ ലഭിച്ചതിനു ശേഷം രണ്ടാമൂഴം സിനിമയുടെ ഭാവി പദ്ധതികളെക്കുറിച്ച് അത് ആര് ചെയ്യും എങ്ങനെ അവതരിപ്പിക്കും എന്നൊക്കെ അച്ഛന്‍ തന്നെ നിങ്ങളെ നേരിട്ട് അറിയിക്കുന്നതായിരിക്കും. ... അതു വരെ ക്ഷമയോടെ കാത്തിരിക്കുക. .നിങ്ങള്‍ നല്‍കുന്ന സ്നേഹത്തിന് നന്ദി. ഒടിയന്‍ വിവാദത്തില്‍പ്പെട്ട സാഹചര്യത്തില്‍ രണ്ടാമൂഴം ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്നതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. അതിനെത്തുടര്‍ന്ന് താന്‍ തന്നെയാകും രണ്ടാമൂഴം സംവിധാനം ചെയ്യുക എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയത്.