Latest News

100 കോടി രൂപ തന്നാല്‍ പട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെടാമോ?; സംവിധായകന്‍ സാജിദിനെതിരെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക താരം രംഗത്ത്

Malayalilife
100 കോടി രൂപ തന്നാല്‍ പട്ടിയുമായി സെക്‌സില്‍ ഏര്‍പ്പെടാമോ?; സംവിധായകന്‍ സാജിദിനെതിരെ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക താരം രംഗത്ത്

സൂപ്പര്‍ഹിറ്റ് സംവിധായിക ഫറാ ഖാന്റെ സഹോദരനാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായ സാജിദ് ഖാന്‍. എന്നാല്‍ സാജിദിനെതിരെ ഇപ്പോള്‍ പല മീടൂ ആരോപണങ്ങളും എത്തിയിരിക്കുകയാണ്. പല നടിമാരും സാജിദിനെതിരെ മീ ടൂവില്‍ വെളിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്ന് പോലും സാജിദിന് പിന്‍വാങ്ങേണ്ടി വന്നു. ്. സംവിധായകനെതിരെ സലോണി ചോപ്ര നടത്തിയ വെളിപ്പെടുത്തലുകളുടെ അലയോലി മായും മുമ്പ് മറ്റൊരു താരവും സാജിദിനെതിരെ ആരോപണവുമായി എത്തിയിരിക്കുകയാണ്

മാസങ്ങള്‍ നീണ്ട ലൈംഗിക പീഡനത്തിന്റെ കഥ പറഞ്ഞ സലോണിയില്‍ ആരംഭിച്ച ആ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ക്ക താരം അഹാന കുംറയാണ് ഏറ്റെടുക്കുന്നത്. സാജിദുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നേരിട്ട ദുരനുഭവമാണ് അഹാന വെളിപ്പെടുത്തിയത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ഇയാളെ അഹാനയെ ചുഷണം ചെയ്യാന്‍ നോക്കിയത്.

വീട്ടിലെ സാജിദിന്റെ മുറിയിലേക്ക് അഹാനയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയി. മുറിയില്‍ താരതമ്യേന ഇരുട്ടായിരുന്നു. പുറത്തിരിക്കാമെന്ന് പറഞ്ഞപ്പോള്‍ അമ്മയ്ക്ക് ബുദ്ധിമുട്ടാകുമെന്ന് മറുപടി. ലൈറ്റ് ഇടാന്‍ ആവശ്യപ്പെട്ടതനുസരിച്ച് വെളിച്ചം ലഭിച്ചു. എന്റെ അമ്മ ഒരു പോലീസ് ഓഫീസറാണെന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയതെന്ന് പറഞ്ഞ അഹാന അത് കൊണ്ട് സാജിദ് കുറച്ച് മാന്യത കാണിച്ചെന്നും പറയുന്നു.

എന്നിട്ടും അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. 100 കോടി രൂപ തന്നാല്‍ നായയുമായി സെക്സില്‍ ഏര്‍പ്പെടാമോയെന്ന് വരെയായി ചോദ്യങ്ങള്‍. ഇത്തരം സെക്സി തമാശകള്‍ കേട്ട് പൊട്ടിച്ചിരിക്കുമെന്നായിരിക്കാം അയാളുടെ ചിന്ത. പക്ഷെ ഞാനൊരു മുഖ്യധാരാ സിനിമാ താരമല്ലാത്തതിനാല്‍ എനിക്ക് തോന്നുന്നത് അപ്പോള്‍ പറയാന്‍ കഴിയും, അഹാന വ്യക്തമാക്കി.


 

Lipstick under my Burkha star Ahana Kumra against Director Sajid brother of director Sajid Khan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES