Latest News

ഗംഭീര മേക്ക്ഓവറില്‍ ആസിഫ് അലി; തലവിന് ശേഷം അമല പോളും ഷറഫുദ്ദീനൊപ്പം നടനെത്തുന്ന'ലെവല്‍ ക്രോസ്' ടീസര്‍ പുറത്ത്

Malayalilife
 ഗംഭീര മേക്ക്ഓവറില്‍ ആസിഫ് അലി; തലവിന് ശേഷം അമല പോളും ഷറഫുദ്ദീനൊപ്പം നടനെത്തുന്ന'ലെവല്‍ ക്രോസ്' ടീസര്‍ പുറത്ത്

ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അര്‍ഫാസ് അയൂബ് സംവിധാനം ചെയ്യുന്ന 'ലെവല്‍ ക്രോസ്' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആസിഫ് അലി, അമല പോള്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഗംഭീര മേക്ക്ഓവറിലാണ് ചിത്രത്തില്‍ ആസിഫ് അലി എത്തുന്നത്.

സര്‍വൈവല്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവല്‍ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവല്‍ ക്രോസില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനില്‍ നിന്ന് വീണ് അപകടത്തില്‍പെട്ട് അതിജീവിക്കുന്ന യുവതിയും തുടര്‍ന്നുണ്ടാവുന്ന സംഘര്‍ഷങ്ങളും അതിന്റെ തുടര്‍ച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം. ആസിഫ് അലിയുടെ കരിയര്‍ബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ദൃശ്യം 2, റാം, കൂമന്‍, 12th മാന്‍ എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച വ്യക്തിയാണ് അര്‍ഫാസ് അയൂബ്. കൂടാതെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയും അര്‍ഫാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

പാഷന്‍ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറില്‍ രമേശ് പിള്ളയും സുധന്‍ സുന്ദരവുമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Level Cross Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES