Latest News

ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'കുട്ടന്റെ ഷിനിഗാമി ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

Malayalilife
ഇന്ദ്രന്‍സും ജാഫര്‍ ഇടുക്കിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം 'കുട്ടന്റെ ഷിനിഗാമി ' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി 

ന്ദ്രന്‍സിനേയും ജാഫര്‍ഇടുക്കിയേയും മുഖ്യ കഥാപാത്രങ്ങളാക്കി റഷീദ് പാറക്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ടോവിനോ തോമസാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്.

'

'കുട്ടന്റെ ഷിനിഗാമി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷ്‌റഫ് പിലാക്കല്‍ നിര്‍മ്മിക്കുന്നു. മഞ്ചാടി ക്രിയേഷന്‍സിന്റെ  അഞ്ചാമത്തെ ചിത്രമാണിത്. ഭഗവതിപുരം, മൂന്നാം നാള്‍, ഹലോ ദുബായ്കാരന്‍, വൈറ്റ് മാന്‍ എന്നിവയായിരുന്നു മറ്റു നാലു ചിത്രങ്ങള്‍. 

തിങ്കളൂര്‍ എന്ന ഗ്രാമത്തിലെ സാധാരണക്കാരില്‍ ഒരാളായ കുട്ടന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഫാമിലി ഇന്‍വെസ്റ്റിഗേഷന്‍  ജോണറിലാണ് ഒരുങ്ങുന്നത്. ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ ആയിരിക്കും ഇന്ദ്രന്‍സ് എത്തുക. ചിത്രത്തില്‍ സുനില്‍ സുഖദ, ശ്രീജിത്ത് രവി, അനീഷ് ജി മേനോന്‍, സുമേഷ് മൂര്‍, ശിവജി ഗുരുവായൂര്‍, അഷ്‌റഫ്, മുന്‍ഷി രഞ്ജിത്ത്, ഉണ്ണി രാജ, സിനോജ് വര്‍ഗീസ്, അഖില,ചന്ദന, ആര്യ വിജു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

 അര്‍ജുന്‍ വി അക്ഷയ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശിഹാബ് ഓങ്ങല്ലൂര്‍. എഡിറ്റര്‍ സിയാന്‍ ശ്രീകാന്ത്. കോസ്റ്റ്യൂം  ഫെമിന ജബ്ബാര്‍. ആര്‍ട്ട് കോയാസ്. പ്രോജക്ട് ഡിസൈനര്‍ സിറാജ് മൂണ്‍ബിം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രജീഷ് പാത്താങ്കുളം, മേക്കപ്പ് ഷിജി താനൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ജയേന്ദ്ര ശര്‍മ്മ,പി ആര്‍ ഓ മഞ്ജു ഗോപിനാഥ് .സ്റ്റില്‍സ് ഷംനാദ് മട്ടായ, ഡിസൈന്‍സ് കിഷോര്‍ ബാബു പി.എസ്.

Kuttante Shinigami title poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES