Latest News

ജൂനിയര്‍ ചാക്കോച്ചന്റെ മാമോദിസക്ക് ആശംസ നേരാൻ എത്തിയത് വൻ താരനിര; ദിലീപ് എത്തിയത് കാവ്യക്കൊപ്പം; മമ്മൂട്ടിയും ദുൽഖറും സകുടുംബം ചടങ്ങിനെത്തി; ഇസഹാക്കിന്റെ ബാപ്ടിസത്തിന്റെ ആഘോഷചടങ്ങിൽ നിറപുഞ്ചിരിയോടെ കുഞ്ചാക്കോയും പ്രിയയും; ചിത്രങ്ങൾ കാണാം

Malayalilife
 ജൂനിയര്‍ ചാക്കോച്ചന്റെ മാമോദിസക്ക് ആശംസ നേരാൻ എത്തിയത് വൻ താരനിര; ദിലീപ് എത്തിയത് കാവ്യക്കൊപ്പം; മമ്മൂട്ടിയും ദുൽഖറും സകുടുംബം ചടങ്ങിനെത്തി; ഇസഹാക്കിന്റെ ബാപ്ടിസത്തിന്റെ ആഘോഷചടങ്ങിൽ നിറപുഞ്ചിരിയോടെ കുഞ്ചാക്കോയും പ്രിയയും; ചിത്രങ്ങൾ കാണാം

14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ കഴിഞ്ഞ ഏപ്രിൽ 17നാണ് കുഞ്ചാക്കോബോബനും പ്രിയക്കും കുഞ്ഞു ജനിക്കുന്നത്. മകൻ പിറന്നതിന് പിന്നാലെ മലയാളികളുടെ പ്രിയ നടൻ കുഞ്ചാക്കോ ബോബൻ സോഷ്യൽമീഡിയയിലൂടെ പങ്കുവച്ചതിലേറെയും ഇസഹാക്കിന്റെ വിശേഷങ്ങൾ തന്നെയാണ്. പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ സന്തോഷം അത്രമേൽ ആഘോഷിക്കുകയാണ് ചാക്കോച്ചനും ഭാര്യ പ്രിയയും. ചാക്കോച്ചന്റെ ലോകം ഇപ്പോൾ മകന് ചുറ്റുമാണെന്നാണ് പ്രിയയുടെ വാക്കുകളും കുഞ്ചാക്കോ ബോബന് കാത്തിരിപ്പിന്റെ വേദന എത്രമാണെന്ന് തെളിയുക്കുന്നതാണ്.

കുഞ്ഞിന്റെ ആദ്യ ഫോട്ടോയും പേരും ഒക്കെ നിറഞ്ഞ ആകാംക്ഷയോടെ തന്നെയാണ് ആരാധകർ ഓരോ തവണയും ഏറ്റെടുത്തത്. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഇപ്പോളിതാ കുഞ്ഞിന്റെ മാമോദിസ ചടങ്ങുകൾ കഴിഞ്ഞ ദിവസം നടന്നതിന്റെ ചിത്രങ്ങളും താരം പങ്ക് വച്ചു. വൈകി വന്ന വസന്തത്തിന് ഇസഹാക്ക് എന്നാണ് സ്‌നേഹത്തോടെ ചാക്കോച്ചനും പ്രിയയും പേരു നൽകിയിരിക്കുന്നത്. ബൈബിളിൽ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാഖ്. പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജീവിതത്തിലേക്ക് വന്ന കണ്മണിക്കും അതേ പേരു തന്നെയാണ് നൽകുകയാണ് ചാക്കോച്ചനും പ്രിയയും

കൊച്ചി ഗ്രാൻഡ് ഹയാത് ഹോട്ടലിൽ വച്ചായിരുന്നു റിസപ്ഷൻ ചടങ്ങുകൾ നടന്നത്.മലയാള സിനിമയിലെ പ്രമുഖർ ചടങ്ങിൽ സന്നിഹിതർ ആയിരുന്നു.മമ്മൂട്ടി, ജയസൂര്യ,ദുൽഖർ തുടങ്ങി സിനിമാ ലോകത്തെ സജീവ സാന്നിധ്യങ്ങളായ എല്ലാ താരങ്ങളും മാമോദീസ ചടങ്ങിൽ പങ്കെടുത്തു.ചടങ്ങിൽ ജനപ്രിയ നായകൻ ദിലീപും പങ്കെടുത്തു. ഭാര്യ കാവ്യാ മാധവനൊപ്പമായിരുന്നു ദിലീപ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.ദിലീപിന് കുഞ്ഞ് ജനിച്ചതിന് ശേഷം ഇത് ആദ്യമായാണ് ഒരു പൊതു പരിപാടിയിൽ ഇരുവരെയും ഒന്നിച്ച് കാണുന്നത്.

14 വർഷത്തെ കാത്തിരിപ്പിനൊടുവിലെത്തിയ മകനെക്കുറിച്ച് വാചാലനാവുന്ന ചാക്കോച്ചനെക്കുറിച്ചാണ് പ്രിയ വനിതയ്ക്ക് നല്കിയ അഭിമുഖത്തിൽ പറയുന്നത് ഉങ്ങനെയാണ്. ചാക്കോച്ചന്റെ ലോകം ഇപ്പോൾ കുഞ്ഞിനു ചുറ്റും കറങ്ങുകയാണെന്ന്. കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു. എടുത്തു നടക്കുന്നു. ചിലപ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാനറിയാറില്ല. പക്ഷേ, ചാക്കോച്ചൻ ചാടിയെഴുന്നേൽക്കും. കുഞ്ഞു വേണമെന്ന മോഹം പരാജയപ്പെടുമ്പോഴെല്ലാം സാരമില്ല, വിഷമിക്കേണ്ട നമ്മൾ ഹാപ്പിയായി ഇരുന്നാൽ മതിയെന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണ്. പക്ഷേ ഇപ്പോൾ അവനോടുള്ള ഇഷ്ടം കാണുമ്പോൾ ദൈവമേ, ഇത്രയും മോഹം മനസ്സിൽ ഒളിപ്പിച്ചിട്ടാണോ എന്നെ ആശ്വസിപ്പിച്ചതെന്ന് തിരിച്ചറിയുന്നുണ്ട്പ്രിയ പറയുന്നു.

2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാകുന്നത്. ഏപ്രിൽ രണ്ടിനാണ് ഇരുവരും 14ാം വിവാഹവാർഷികം ആഘോഷിച്ചത്. ഈ വിവാഹവാർഷികം എക്സ്ട്രാ സ്പെഷ്യൽ ആണെന്ന് കുഞ്ചാക്കോ ബോബൻ കുറിച്ചിരുന്നു. അതിനു പിന്നാലെയാണ് സന്തോഷ വാർത്ത എത്തിയത്. ഏപ്രിൽ 17 നാണ് മകൻ ജനിച്ച സന്തോഷം താരം ആരാധകരുമായി പങ്കുവച്ചത്.

 

Kunchako boban and priya kunchako in Izahak baptism

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക