മലയാളത്തിലെ എവർ റൊമാന്റിക് ഹീറോ എന്ന തലക്കെട്ടിനു ഒരേയൊരു അവകാശി മാത്രമാണ് ഉള്ളത്. ഇന്നും മലയാളത്തിൽ തിളങ്ങി നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. വ്യത്യസ്തമായ നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടും ഇന്നും ചാക്കോച്ചനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം പ്രേക്ഷകരുടെ മംനസ്സിൽ ഓടിയെത്തുന്നത് അനിയത്തി പ്രാവിലെ സുധിയെയാണ്. മലയാളത്തിലെ എവർഗ്രീൻ താരജോഡികളാണ് ശാലിനിയും കുഞ്ചാക്കോ ബോബനും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന മാളിയംപുരക്കൽ കുഞ്ചാക്കോയുടെ ചെറുമകനാണ് കുഞ്ചാക്കോ ബോബൻ. നടനും സംവിധായകനും നിർമ്മാതാവും വിതരണക്കാരനുമൊക്കെയായി സിനിമയിൽ സജീവ സാന്നിധ്യമറിയിച്ച ബോബൻ കുഞ്ചാക്കോയുടെയും മോളിയുടെയും മകനാണ് ചാക്കോച്ചൻ. 2005 ഏപ്രിൽ 2-ന് തന്റെ കാമുകിയായ പ്രിയ ആൻ സാമുവേലിനെ അദ്ദേഹം വിവാഹം ചെയ്തു. പതിനാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ 2019 ഏപ്രിൽ 17-ന് ഇവർക്ക് ഇസ്ഹാക്ക് എന്ന പേരിൽ ഒരു മകൻ ജനിച്ചു.
ചോക്ലേറ്റ് ഹീറോ എന്ന നിലയിൽ കൈയ്യടി നേടിയ കുഞ്ചാക്കോ ബോബൻ ഇപ്പോഴത്തെ നായികമാർക്കൊപ്പം അഭിനയിക്കുമ്പോൾ അവർ പറയുന്ന വിഷമകരമായ കാര്യം ഏറെ രസകരമായിട്ടാണ് ചാക്കോച്ചൻ പറയുന്നത്. അദ്ദേഹത്തിന്റെ പ്രായത്തെ കുറിച്ച ബോധപ്പെടുത്തുന്ന തരത്തിലെ കാര്യമാണ് എന്നും നെഞ്ച് തകരുന്ന വേദന ഉണ്ടെന്നൊക്കെ നടൻ പറഞ്ഞു. ഇന്നത്തെ നായികമാർ തന്നെക്കുറിച്ച് പറയുന്ന കാര്യം കേട്ടാൽ ശരിക്കും ചങ്ക് തകർന്നു പോകും. പ്രത്യേകിച്ച് അപർണ ബാലമുരളിയുടെ ഒരു സ്ഥിരം വാചകമുണ്ട്. "ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് ചാക്കോച്ചൻറെ ‘അനിയത്തി പ്രാവ്' കാണുന്നതെന്നൊക്കെ. ഇപ്പോൾ ഒപ്പം അഭിനയിക്കുന്ന പല നായിക നടിമാരും അങ്ങനെ പറയുമ്പോഴാണ് താൻ തന്നെ തന്റെ പ്രായത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത്". എന്തായാലും അങ്ങനെ പറയുന്നത് ഏറെ വിഷമകരമായ ഒരു രസകരമായ സംഗതിയാണെന്ന് ചാക്കോച്ചൻ പറയുന്നു. പല നടിമാരും ഇപ്പോഴത്തെ പല നടൻമാരെ പറ്റിയും ഇങ്ങനെ പറഞ്ഞിട്ടുണ്ട്. മുൻപ് നമിത പ്രമോദ് പൃഥ്വിരാജിനെ പാട്ടി പറഞ്ഞത് രസകരമായി പൃഥ്വി പങ്കുവച്ചിട്ടുണ്ടായിരുന്നു.
1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോശം തെരഞ്ഞെടുപ്പുകളിലൂടെ പ്രേക്ഷകരിൽ നിന്ന് അകന്നു പോയ കുഞ്ചാക്കോ ബോബനെ ‘എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയിലൂടെയാണ് തിരിക വന്നത്. രണ്ടാം വരവിൽ ഒരുപിടി ഹിറ്റ് ചിത്രങ്ങളായിരുന്നു നടൻ സൃഷ്ടിച്ചത്.2020 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്ന് കുഞ്ചാക്കോ ബോബന്റെ ത്രില്ലർ ചിത്രമായ അഞ്ചാം പതിരയായിരുന്നു.