Latest News

മാസ് ഡയലോഗുമായി ക്യാമറയ്ക്ക് മുന്നിലൂടെ തോക്ക് ചൂണ്ടിയെത്തിയ മമ്മൂട്ടിയുടെ അഭിനയം കണ്ട് വിരണ്ട് ക്യാമറാമന്‍;പേടിക്കണ്ട, നടിപ്പ് താ' എന്ന് മമ്മൂക്കാ; നിര്‍ണായക രംഗങ്ങളുടെ ചിത്രീകരണ രംഗങ്ങള്‍ കോര്‍ത്തിണക്കിയ കണ്ണൂര്‍ സ്‌ക്വാഡ് മേക്കിങ് വീഡിയോ ട്രെന്റിങില്‍

Malayalilife
മാസ് ഡയലോഗുമായി ക്യാമറയ്ക്ക് മുന്നിലൂടെ തോക്ക് ചൂണ്ടിയെത്തിയ മമ്മൂട്ടിയുടെ അഭിനയം കണ്ട് വിരണ്ട് ക്യാമറാമന്‍;പേടിക്കണ്ട, നടിപ്പ് താ' എന്ന് മമ്മൂക്കാ; നിര്‍ണായക രംഗങ്ങളുടെ ചിത്രീകരണ രംഗങ്ങള്‍ കോര്‍ത്തിണക്കിയ കണ്ണൂര്‍ സ്‌ക്വാഡ് മേക്കിങ് വീഡിയോ ട്രെന്റിങില്‍

കഴിഞ്ഞ വര്‍ഷത്തെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'കണ്ണൂര്‍ സ്‌ക്വാഡി'ന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. കണ്ണൂര്‍ സ്‌ക്വാഡിന്റെ മൂന്നാമത്തെ ബിടിഎസ് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ നിര്‍ണായക രംഗങ്ങളുടെ ഷൂട്ടിങ്ങും ആര്‍ട്ട് വര്‍ക്കും ചില രസകരമായ സംഭവങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി വളരെ സപ്പോര്‍ട്ടീവ് ആയി മറ്റ് നടന്മാരുടെ കൂടെ അഭിനയിക്കുന്നതും ഫൈറ്റ് സീനുകള്‍ ഡ്യൂപ്പിലാതെ ചെയ്യുന്നതൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്. 2023 സെപ്റ്റംബര്‍ 28നാണ് മമ്മൂട്ടി ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ആദ്യ ദിനത്തിന് ശേഷം മികച്ച പ്രതികരണം നേടി വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. ആഗോളതലത്തില്‍ 80 കോടിയിലധികം രൂപയാണ് ബോക്‌സ് ഓഫീസില്‍ ചിത്രം നേടിയത്. റോണി, അസീസ് നെടുമങ്ങാട്, ശബരീഷ് വര്‍മ തുടങ്ങിയ വലിയ താരനിരയും ഇതര സംസ്ഥാന അഭിനേതാക്കളും അണിനിരന്നിരുന്നു.

വൈശാഖ് സംവിധാനം ചെയ്യുന്ന 'ടര്‍ബോ' എന്ന ചിത്രമാണ് ഇനി മമ്മൂട്ടിയുടെ തിയേറ്ററില്‍ എത്താനുള്ളത്. രാജ് ബി ഷെട്ടിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമായിരിക്കും ടര്‍ബോ എന്നാണ് റിപ്പോര്‍ട്ട്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ 'പര്‍സ്യുട്ട് ക്യാമറ' ടര്‍ബോയില്‍ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്.

Kannur Squad BTS Volume 3

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES