Latest News

'കണ്ണിലൊരിത്തിരി നേരം.... ആസിഫ് അലി നായകനായി എത്തുന്ന എ രഞ്ജിത്ത് സിനിമയിലെ വീഡിയോ ഗാനം പുറത്ത്

Malayalilife
 'കണ്ണിലൊരിത്തിരി നേരം.... ആസിഫ് അലി നായകനായി എത്തുന്ന  എ രഞ്ജിത്ത് സിനിമയിലെ വീഡിയോ ഗാനം പുറത്ത്

സിഫ് അലി, സൈജു കുറുപ്പ്, ആന്‍സണ്‍ പോള്‍, നമിത പ്രമോദ്, അന്നാ റെജി കോശി, ജൂവല്‍ മേരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിഷാന്ത് സാറ്റു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ വീഡിയോ ഗാനം റീലിസായി.

റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകര്‍ന്ന്  ഹരിചരണ്‍ ആലപിച്ച ' കണ്ണിലൊരിത്തിരി നേരം...' എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഡിസംബര്‍ എട്ടിന് 
എ രഞ്ജിത്ത് സിനിമ'പ്രദര്‍ശനത്തിനെത്തുന്നു.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ റൊമാന്റ്റിക് ഫാമിലി ത്രില്ലര്‍ ചിത്രത്തില്‍
ഹരിശ്രീ അശോകന്‍, അജു വര്‍ഗീസ്, കലാഭവന്‍ നവാസ്, രഞ്ജി പണിക്കര്‍ ജെ.പി (ഉസ്താദ് ഹോട്ടല്‍ ഫെയിം), കോട്ടയം രമേശ്, ജയകൃഷ്ണന്‍, മുകുന്ദന്‍, കൃഷ്ണ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, ജാസ്സി ഗിഫ്റ്റ് ജോര്‍ഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭ മോഹനന്‍ തുടങ്ങിയ മറ്റു  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം സുനോജ് വേലായുധന്‍, കുഞ്ഞുണ്ണി എസ് കുമാര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.റഫീഖ് അഹമ്മദ്,അജീഷ് ദാസന്‍ എന്നിവരുടെ വരികള്‍ക്ക് മിഥുന്‍ അശോകന്‍ സംഗീതം പകരുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-നമിത് ആര്‍, വണ്‍ ടു ത്രീ ഫ്രെയിംസ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജാവേദ് ചെമ്പ്,കല-അഖില്‍ രാജ് ചിറയില്‍, കോയാസ്,മേക്കപ്പ്- റോണി വെള്ളത്തൂവല്‍, വസ്ത്രാലങ്കാരം-വിപിന്‍ദാസ്, സ്റ്റില്‍സ്-നിദാദ്, ശാലു പേയാട്, പരസ്യകല-കോളിന്‍സ് ലിയോഫില്‍,പി ആര്‍ ഒ-എ എസ് ദിനേശ്.

Kannilorithiri Neram Video Song

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES