Latest News

'എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്; ഹിമാചല്‍ പ്രദേശില്‍ കഴിയുന്നത് താന്‍ ആസ്വദിക്കുന്നു;ദലൈലാമയെ സന്ദര്‍ശിച്ച് കങ്കണ റണാവത്ത് 

Malayalilife
topbanner
'എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്ന്; ഹിമാചല്‍ പ്രദേശില്‍ കഴിയുന്നത് താന്‍ ആസ്വദിക്കുന്നു;ദലൈലാമയെ സന്ദര്‍ശിച്ച് കങ്കണ റണാവത്ത് 

മാണ്ഡിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ സന്ദര്‍ശിച്ചു. ഹിമാചല്‍ പ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയുമായ ജയ്‌റാം ഠാക്കൂറും ഒപ്പമായിരുന്നു സന്ദര്‍ശനം. ദലൈലാമയ്ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ സന്ദര്‍ശന ശേഷം കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമെന്നാണ് കങ്കണ ഫോട്ടോസിന് ഒപ്പം കുറിച്ചത്.

ഇത് ദൈവികമായിരുന്നു. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ വിലമതിക്കുന്ന ഒരു അനുഭവമായിരുന്നു ഇത്. തനിക്കുചുറ്റും ശുദ്ധമായ ദൈവികതയുള്ള അത്തരമൊരു വ്യക്തിയുടെ സാന്നിധ്യത്തില്‍ ആയിരിക്കുക എന്നത് അസാധാരണമാണെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് അത് എനിക്കും മുന്‍ മുഖ്യമന്ത്രിക്കും വളരെ വൈകാരികമായിരുന്നു. ഞാന്‍ വിലമതിക്കുന്ന ഒന്ന്..'', അദ്ദേഹത്തെ കണ്ട ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

'എന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നായിരുന്നു അത്. ഹിമാചല്‍ പ്രദേശില്‍ കഴിയുന്നത് താന്‍ ആസ്വദിക്കുന്നുവെന്നും ഭാരതത്തെ തികച്ചും സ്‌നേഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു പദവി, അത്തരമൊരു ബഹുമതി..', ഇതായിരുന്നു  പങ്കുവച്ച ചിത്രങ്ങള്‍ക്ക് ഒപ്പം കങ്കണ കുറിച്ചത്. ബിജെപിയുടെയും മോദിയുടെയും കടുത്ത ആരാധികയായിരുന്നു കങ്കണ.

അങ്ങനെ ഇരിക്കുമ്പോഴാണ് ഈ തവണ കങ്കണയ്ക്ക് ലോകസഭ സീറ്റ് ലഭിക്കുന്നത്. പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കിലാണ് ദലൈലാമയെ സദര്‍ശിച്ചത്. അതേസമയം കങ്കണ അടുത്തതായി അഭിനയിക്കുന്നത് അന്തരിച്ച മുന്‍ പ്രധാന മന്ത്രിയും കോണ്‍ഗ്രസിന്റെ നേതാവുമായിരുന്ന ഇന്ദിര ഗാന്ധിയായി എത്തുന്ന എമെര്‍ജന്‍സി എന്ന സിനിമയിലൂടെയാണ്. ജൂണ്‍ 14-നാണ് സിനിമ റിലീസ് ചെയ്യുന്നത്.

Read more topics: # കങ്കണ.
Kangana Ranaut meets exiled Buddhist leader Dalai Lama

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES