സിനിമയെയും ദാമ്പത്യ ജീവിതത്തെയും ഒരുപോലെ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്ന നടിമാരില്‍ ഒരാളാണ് കാജള്‍ അഗര്‍വാള്‍. വിവാഹം കഴിഞ്ഞ്, കുഞ്ഞ് ജനിച്ചതിന് ശേഷവും നടി സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ ജീവിതത്തിലെ മറ്റൊരു സന്തോഷ വാര്‍ത്ത പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് താരം.
പുതിയ വീടിന്റെ ഗ്രഹപ്രവേശന ചടങ്ങ് കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങളും കാജള്‍ പോസ്റ്റ്ചെയ്തിട്ടുണ്ട്. 'ഒരുപാട് വികാരങ്ങളോടെയാണ് ഞാന്‍ ഈ വാര്‍ത്ത ഞാന്‍ നിങ്ങളുമായി പങ്കിടുന്നത്. ഞങ്ങളുടെ വീടിന്റെ ഗ്രപ്രവേശന പൂജ ഈ ആഴ്ച ആദ്യം കഴിഞ്ഞു, ഇപ്പോള്‍ ഇത് ഞങ്ങളുടെ വീടാണ്. അങ്ങേയറ്റം അനുഗ്രഹീതമായി തോന്നുന്നു. അളവറ്റ നന്ദിയാല്‍ ഞങ്ങളുടെ ഹൃദയം നിറഞ്ഞിരിയ്ക്കുന്നു' എന്നാണ് കാജള്‍ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.
ഗര്‍ഭകാലത്ത് സിനിമയില്‍ നിന്ന് ചെറിയ ബ്രേക്ക് എടുത്തുവെങ്കിലും, വീണ്ടും സജീവമായ നടി വളരെ സെലക്ടീവാണ്. കമല്‍ ഹസനെ നായകനാക്കി എസ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ ടു ആണ് കാജളിന്റേതായി വന്‍ പ്രതീക്ഷയില്‍ വരുന്ന ഒരു സിനിമ. ഉമ എന്ന ഹിന്ദി സിനിമയിലും, സത്യഭാമ എന്ന തെലുങ്ക് ചിത്രത്തിലുമാണ് നിലവില്‍ നടി അഭിനയിക്കുന്നത്.