പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് ലോകത്തിന്റെ നാലുപാടു നിന്നും സഹായ പ്രവാഹമെത്തി. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് ഒറ്റയടിക്ക് നല്‍കിയ കോടികളായിരുന്നില്ല. നീറുന്ന വേദനയ്ക്കിയിലും ആ കുരുന്ന് തന്റെ ദീര്‍ഘനാളത്തെ സമ്പാദ്യത്തില്‍ നിന്നും കേരളത്തിനായി സഹായ ഹസ്തം നീട്ടി. ഷാദിയയെന്ന കുരുന്ന് തന്റെ പണക്കുടുക്ക ദുരിത ബാധിതര്‍ക്കായി നീട്ടിയപ്പോള്‍ നിഷ്‌കളങ്കമായ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് നാം കണ്ടത്. തലച്ചോറില്‍ വന്ന ട്യൂമര്‍ മൂലം യാതന അനുഭവിക്കുകയാണ് ഷാദിയ. അതിനിടയില്‍ കുരുന്ന് നടത്തിയ സഹായം മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടി മഞ്ജു വാര്യര്‍ ഷാദിയയെ തേടി വന്നത്. കുഞ്ഞിന് ചിത്രങ്ങള്‍ വരയ്ക്കാനുള്ള പെയിന്റിങ് സാമഗ്രികളാണ് മഞ്ജു സമ്മാനമായി നല്‍കിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട താരം താനാണന്ന അറിഞ്ഞതോടെ കഴിഞ്ഞ ദിവസം നടന്‍ ജയസൂര്യ ഷാദിയയെ കാണാന്‍ പുല്ലേപ്പടിയിലുള്ള വീട്ടിലെത്തിയിരുന്നു.
പ്രളയ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ തന്റെ പണക്കുടുക്ക പൊട്ടിച്ചു നല്‍കിയ ഷാദിയയുടെ കഥ ഏവരുടെയും കണ്ണ് നിറയ്ക്കുന്നതായിരുന്നു. കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയ ശേഷം കുറച്ച് സമയം ഒപ്പമിരുന്ന് സന്തോഷം പങ്കു വയ്ക്കുവാനും ജയസൂര്യ മറന്നില്ല.പെരുന്നാളിനു ബന്ധുക്കളും, സുഹൃത്തുക്കളും, നാട്ടുകാരും കൊടുത്ത പൈസ അടങ്ങിയ പ്ലാസ്റ്റിക്ക് കുടുക്കയില്‍ നിന്നുമാണ് ഷാദിയ ദുരിതാശ്വാസത്തിനായി പണം നല്‍കിയത്.പൂക്കാട്ടുപടി സെന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഷാദിയ. പിതാവ് ഷബീര്‍ മാര്‍ബിള്‍ ജോലിക്കാരനാണ്. ആറു ലക്ഷം രൂപയാണു പെണ്‍കുട്ടിയുടെ ചികില്‍സയ്ക്കായി ഇതുവരെ ചെലവായത്. മാസം 30,000 രൂപ തുടര്‍ ചികില്‍സയ്ക്കു വേണം