കുടുംബവുമൊത്ത് തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി നടന്‍ ജയറാം; ഭാര്യക്കും മക്കള്‍ക്കും മരുമക്കള്‍ക്കും ഒപ്പം എത്തിയ നടന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

Malayalilife
കുടുംബവുമൊത്ത് തിരുപ്പതി ക്ഷേത്ര ദര്‍ശനം നടത്തി നടന്‍ ജയറാം; ഭാര്യക്കും മക്കള്‍ക്കും മരുമക്കള്‍ക്കും ഒപ്പം എത്തിയ നടന്റെ വീഡിയോ സോഷ്യലിടത്തില്‍ വൈറല്‍

മലയാള സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ജയറാം. ജനപ്രിയ വേഷങ്ങളിലൂടെ പ്രേക്ഷക മനസില്‍ ഇടംനേടിയ അദ്ദേഹത്തെ കഴിഞ്ഞ കുറച്ച് കാലങ്ങളായി മലയാള സിനിമയില്‍ കാണാറില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി അന്യഭാഷ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്യുകയായിരുന്നു ജയറാം. മകനൊപ്പം പുതിയൊരു മലയാള സിനിമയില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരം. ഇപ്പോഴിതാ കുടുംബത്തിനൊപ്പം തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ് താരം.

ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം ജയറാം തന്റെ കുടുംബത്തോടൊപ്പം തിരുമലയിലെ പ്രശസ്തമായ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കുകയാണ്. ഭക്തജനങ്ങള്‍ക്ക് വിശേഷിച്ചുള്ള വിശ്വാസത്തിന്റെ കേന്ദ്രമായ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് ജയറാമിന് വളരെ മനസ്സിന് സന്തോഷം തരുന്ന അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം ഭാര്യയും പ്രശസ്ത അഭിനേത്രിയുമായ പാര്‍വതിയും, മകന്‍ കാളിദാസും, കാളിദാസിന്റെ ഭാര്യ തരിണിയും ഉണ്ടായിരുന്നു. കുടുംബം ഒരുമിച്ചെത്തിയ ദര്‍ശനം പരമാവധി ആത്മശാന്തിയും ദൈവാനുഭവവും നല്‍കിയതായി കാണാം. കുടുംബത്തോടൊപ്പം ദൈവദര്‍ശനം നടത്തുന്നത് ഒട്ടുമിക്ക ആളുകള്‍ക്കും ആത്മാവിനുള്ള ആഘോഷമാണ്. അതുപോലെയാണ് ജയറാമും തന്റേതായ ആ വിശ്വാസത്തോടെ കുടുംബസമേതം തിരുമല ക്ഷേത്രദര്‍ശനത്തിന് എത്തിയത്.

ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ജയറാം മലയാള സിനിമയിലേക്ക് എത്തുന്നത്. അന്യ ഭാഷാ ചിത്രങ്ങളില്‍ കുഞ്ഞ് കുഞ്ഞ് കഥാപാത്രങ്ങളായിരുന്നു അദ്ദേഹം ചെയ്തുകൊണ്ടിരുന്നത്. എന്തുകൊണ്ട് ഇത്രയും നാളായിട്ട് ഒരു മലയാള സിനിമ ചെയ്യുന്നില്ല എന്ന് അദ്ദേഹത്തോട് നിരവധിയാളുകള്‍ ചോദിച്ചിരുന്നു. അതിനുള്ള മറുപടിയും അദ്ദേഹം പറഞ്ഞിരുന്നു. 'ഒന്നര വര്‍ഷത്തിന് മുകളിലായി ഞാന്‍ മലയാളത്തിലൊരു സിനിമ ചെയ്തിട്ട്. അതിന് ശേഷം എന്തുകൊണ്ട് മലയാള സിനിമ ചെയ്യുന്നു എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മറ്റൊന്നുമല്ല, മനസിനെ 100 ശതമാനം തൃപ്തിപ്പെടുത്തുന്ന തിരക്കഥ വരാത്തതാണ് കാരണം. ആ ഇടവേളകളില്‍ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളില്‍ അഭിനയിക്കുകയായിരുന്നു. നായകതുല്യമല്ലാത്ത വേഷങ്ങളായിരുന്നു അവയെല്ലാം. നല്ല സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെയാണ് ഇതെല്ലാം ചെയ്തത് എന്നാണ് ജയറാം പറഞ്ഞത്.

ഇപ്പോള്‍ ഞാനും കാളിദാസും ചേര്‍ന്നൊരു മലയാള സിനിമ ചെയ്യാന്‍ പോവുകയാണ്. ജൂഡ് ആന്റണി തിരക്കഥ പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു. അച്ഛനും മകനും ചേര്‍ന്ന് ചെയ്താല്‍ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു. കേട്ടപ്പോള്‍ തന്നെ സന്തോഷമായി. കാളിദാസിനും മലയാളത്തിലേക്ക് ഓഫറുകള്‍ വരുന്നുണ്ടെങ്കിലും നല്ലതൊന്നും അല്ലായിരുന്നു. അങ്ങനെ അവനും ഇത്തരത്തിലൊരു ചിത്രം ചെയ്യാന്‍ കാത്തിരിക്കുകയായിരുന്നു. ഒരുപാട് സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞിരുന്നു.

1988ലെ അപരന്‍ മുതല്‍ ഇന്ന് വരെ നടന്‍ ജയറാം മലയാള സിനിമയ്ക്ക് നല്‍കിയ ശ്രദ്ധേയ സംഭാവനകള്‍ ഏറെയുണ്ട്. എന്നും മലയാളിക്ക് വേണ്ടപ്പെട്ട ഒരാള്‍ എന്ന നിലയില്‍ കാണാവുന്ന തരത്തിലെ വേഷങ്ങളായിരുന്നു ജയറാമിന്റേതായി മലയാള സിനിമയ്ക്ക് ലഭിച്ചത്. സിനിമയില്‍ നിന്നും തന്നെ ജയറാമിന് പ്രിയതമ പാര്‍വതിയെയും കണ്ടെത്താന്‍ സാധിച്ചു. ഭാര്യയും രണ്ടു മക്കളുമായി കുടുംബ ജീവിതം നയിച്ച ജയറാം, ഇന്നിപ്പോള്‍ രണ്ടു മരുമക്കളും കൂടിച്ചേര്‍ന്ന കുടുംബത്തിന്റെ നാഥനായിക്കഴിഞ്ഞു. മലയാളത്തിനും തമിഴകത്തിനും ജയറാം ഒരുപോലെ പ്രിയപ്പെട്ടവനാണ്.

അത്യാര്‍ഭാടപൂര്‍വമാണ് ജയറാം രണ്ടു മക്കളുടെയും വിവാഹം നടത്തിയത്. മകള്‍ മാളവികയുടെയും മരുമകന്‍ നവനീതിന്റേയും വിവാഹാഘോഷങ്ങള്‍ പൂര്‍ണമായും കേരളം കേന്ദ്രീകരിച്ചാണ് നടന്നതെങ്കിലും, മകന്‍ കാളിദാസിന്റെ ഭാര്യ താരിണി ചെന്നൈയില്‍ നിന്നുമുള്ളയാള്‍ ആയതിനാല്‍, താലികെട്ട് കൂടാതെയുള്ള പരിപാടികള്‍ എല്ലാം തന്നെ ചെന്നൈയില്‍ വച്ചാണ് നടന്നത്. സംഗീത് ചടങ്ങുള്‍പ്പെടെ വിവാഹസ്വീകരണമായാണ് ഇവര്‍ നടത്തിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഉള്‍പ്പെടെ സിനിമാ, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പലരും ജയറാമിന്റെ മകന്റെ വിവാഹ സ്വീകരണത്തില്‍ പങ്കെടുത്തിരുന്നു.

Read more topics: # ജയറാം
Jayaram family visit Thirupathi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES