മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബനായകനാണ് ജയറാം. തന്റെ അറുപതാം പിറന്നാള്‍ നിറവിലാണ് താരമിപ്പോള്‍. കുടുംബത്തില്‍ ഏറ്റവും വലിയ സന്തോഷം നിലനില്‍ക്കുമ്പോള്‍ ആണ് ജയറാമിന് പിറന്നാള്‍ കൂടി വന്നെത്തിയത്. ഇത്തവണ മധുരം കൂടും എന്നാണ് ജയറാമും പാര്‍വ്വതിയും പറയുന്നത്.മരുമക്കള്‍ കൂടി കുടുംബത്തിലേക്ക് എത്തിയശേഷം വരുന്ന ആദ്യത്തെ പിറന്നാളാണ്. ചെന്നൈയില്‍ കുടുംബത്തോടൊപ്പം തന്നെയാണ് ഇത്തവണത്തെ ആഘോഷവും. പ്രായം അറുപതിലെത്തിയെങ്കിലും താന്‍ മനസ് പറയുന്ന പ്രായത്തിനൊപ്പമാണെന്ന് ജയറാം ഏഷ്യാനെറ്റ് നല്കിയ അഭിമുഖത്തില്‍ പങ്ക് വച്ചു.
കണ്ണദാസന്‍ പറഞ്ഞ വരികളുണ്ട്. ജനിക്കുന്ന വയസൊന്ന്, പള്ളിക്കൂടത്തില്‍ ചേര്‍ക്കാനായി കൊടുക്കുന്ന കള്ള വയസൊന്ന്, അത് കഴിഞ്ഞ് ജോലി കിട്ടാനും മറ്റും ജീവിതത്തിലെ പല ഘട്ടങ്ങളില്‍ പറയുന്ന വയസ് ഒരുപാടുമുണ്ട്. ഇതിനേക്കാള്‍ എല്ലാം ഉപരിയായി നമ്മുടെ മനസ് പറയുന്ന ഒരു വയസുണ്ട്. അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് പ്രായം കുറവാണ്. എന്റെ എസ്എസ്എല്‍സി ബുക്കും പാസ്‌പോര്‍ട്ടും നോക്കിയാന്‍ 1965 ഡിസംബര്‍ പത്താണ് എന്റെ ജനന തിയ്യതി.
അങ്ങനെ നോക്കിയാല്‍ എനിക്ക് അമ്പത്തിയൊമ്പത് വയസേയുള്ളു. അറുപത് തുടങ്ങുന്നുവെന്നും വേണമെങ്കിലാക്കാം. എന്റെ പ്രായം എഞ്ചോയ് ചെയ്യുന്നൊരാളാണ് ഞാന്‍. നരയും ശരീരത്തിലെ ചുളിവുകളുമെല്ലാം ഞാന്‍ ആസ്വദിക്കുന്നു. നമ്മള്‍ മെച്വേര്‍ഡായി എന്ന് തോന്നുക കൂടി ചെയ്യും പ്രായം കൂടുമ്പോഴെന്ന് പിറന്നാള്‍ ദിനത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ജയറാം പറയുന്നു.
ജയറാമിനെ ഞാന്‍ കാണുമ്പൊള്‍ ഓരോ സമയം ഓരോ പ്രായമാണ്. കുഞ്ഞുങ്ങള്‍ക്ക് ഒപ്പം ഇരിക്കുമ്പോള്‍ എന്റെ ഒപ്പം തമാശ പറയുമ്പോള്‍ ഒക്കെയും പ്രായം ഇരുപത്തിയഞ്ചാണെങ്കില്‍ ആനക്കും പൂരത്തിനും ഒപ്പം കൂടുമ്പോള്‍ ആ പ്രായം ഇരുപതിലും പതിനെട്ടിലും എത്തും. അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ പോയി ഒരു റൈഡില്‍ കയറാന്‍ പറഞ്ഞാല്‍ മാത്രം ജയറാം 70 വയസുള്ള അപ്പൂപ്പനാകും. അദ്ദേഹത്തോട് ഒപ്പമുള്ള ഇത്രയും വര്‍ഷങ്ങള്‍ അത്രയും മനോഹരമാണ്. ഞങ്ങളുടെ പ്രണയം തുടങ്ങുന്നതിന് മുമ്പാണ് ജയറാമിന്റെ പിറന്നാള്‍ ഒരുമിച്ച് ആഘോഷിച്ചത്. അത് തേക്കടിയില്‍ വെച്ചാണ് പ്രിയ ഭാര്യ പാര്‍വതി പറയുന്നു. അറുപതില്‍ ഒരിക്കല്‍ കൂടി പാര്‍വതിക്ക് താലിക്കെട്ടാനുള്ള ആ?ഗ്രഹവും ജയറാമിനുണ്ട്. അതിനുള്ള താലി വരെ റെഡിയാണത!!്രെ. ഞങ്ങളുടെ വിശ്വാസത്തിന്റെ ആചാരപ്രകാരം അറുപതാം വയസില്‍ ഒരു താലി കൂടി കെട്ടണം എന്നാണ്. എഴുപതിലും കെട്ടണം ഒന്ന്. ഞങ്ങള്‍ താലി വരെ റെഡിയാക്കി വച്ചിരുന്നു. എന്റെ പെങ്ങളാണ് അത് തരേണ്ടത്.
എല്ലാം റെഡിയാക്കി വെച്ചതുമാണെന്ന് ജയറാം പറഞ്ഞു. പിന്നീട് മടിക്കാനുള്ള കാരണം ജയറാം പറയും മുമ്പ് പാര്‍വതി പറഞ്ഞു. വിവാ??ഹം നടന്ന അതേ ഗുരുവായൂരില്‍ വെച്ചുകെട്ടാമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ആളുകള്‍ അറുപതായിയെന്ന് അറിയില്ലേയെന്ന് ഓര്‍ത്തതുകൊണ്ടാകും ജയറാം സമ്മതിച്ചില്ലെന്നായിരുന്നു പാര്‍വതിയുടെ കൗണ്ടര്‍. കുടുംബം എപ്പോഴും ജയറാമിന്റെ പിറന്നാള്‍ വലിയ ആഘോഷമാക്കുന്നവരാണ്. മക്കളും ഭാര്യയുമെല്ലാം തനിക്ക് ഒരുപാട് സര്‍പ്രൈസുകള്‍ തരുന്നവരാണെന്നും പക്ഷെ തനിക്ക് അതിനൊന്നും സാധിക്കാറില്ലെന്നും ജയറാം പറയുന്നു. എനിക്ക് എല്ലാ പിറന്നാളിനും സര്‍പ്രൈസുകളുടെ ബഹളമാണ്. അശ്വതിയും കുട്ടികളും എനിക്കത് തരും. പക്ഷെ ഞാന്‍ ഇവരുടെ പിറന്നാളും മറ്റും മറന്നു പോകും.ഞാന്‍ സര്‍പ്രൈസ് ഒന്നും കൊടുക്കാറില്ല. എനിക്ക് ഡയറിയോ മാനേജരോ ഇല്ല താനും. അതുകൊണ്ടുതന്നെ ഞാന്‍ മറന്നുപോകും. എന്തെങ്കിലും ആലോചിച്ചുകൊണ്ട് ഇരിപ്പാകും പലപ്പോഴും.
എന്റെ ഭാഗത്തു നിന്നും പറ്റിയ തെറ്റുകള്‍ക്ക് ശരിക്കും ഞാന്‍ ഇവരോട് മാപ്പ് പറയുന്നുവെന്ന് നടന്‍ പറഞ്ഞ് അവസാനിച്ചപ്പോള്‍ താനില്ലെങ്കില്‍ ജയറാം മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡാമെന്ന് പാര്‍വതിയും കൂട്ടിച്ചേര്‍ത്തു. ജയറാം ഒരു ഷോപ്പില്‍ പോലും ഞാന്‍ ഇല്ലാതെ പോകില്ല. ഞാന്‍ ഇല്ലെങ്കില്‍ മുഴുവന്‍ ഹാന്‍ഡി ക്യാപ്പ്ഡാണ് ജയറാം. എല്ലാത്തിനും ഒപ്പം തന്നെ വേണം പാര്‍വതി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ?ഗുരുവായൂരില്‍ വെച്ച് മകന്റെ വിവാഹം നടത്തിയശേഷം ചെന്നൈയിലേക്ക് കുടുംബം മടങ്ങി എത്തിയതേയുള്ളു. ചെന്നൈ വിവാഹ റിസപ്ഷനുമായി ബന്ധപ്പെട്ട തിരക്കിലാണ് താരകുടുംബം.
നാളെയാണ് വിവാഹ റിസപ്ഷന്‍ ഒരുക്കിയിരിക്കുന്നത്.