Latest News

വിവാഹത്തിന് ധരിക്കുക കാഞ്ചിപുരം പട്ടുസാരി;തിരുപ്പതിയില്‍ വച്ച് വളരെ പരമ്പരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം; ഫാന്റസികളെ ഒഴിവാക്കി നടക്കുന്ന ചടങ്ങില്‍ ഇഡ്ലിയും സാമ്പാറും അടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകും; വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാകണം; വിവാഹ സ്വപ്‌നങ്ങള്‍ പങ്ക് വച്ച് ശ്രീദേവിയുടെ മകള്‍ ജാന്‍വി

Malayalilife
 വിവാഹത്തിന് ധരിക്കുക കാഞ്ചിപുരം പട്ടുസാരി;തിരുപ്പതിയില്‍ വച്ച് വളരെ പരമ്പരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം; ഫാന്റസികളെ ഒഴിവാക്കി നടക്കുന്ന ചടങ്ങില്‍ ഇഡ്ലിയും സാമ്പാറും അടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകും; വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാകണം; വിവാഹ സ്വപ്‌നങ്ങള്‍ പങ്ക് വച്ച് ശ്രീദേവിയുടെ മകള്‍ ജാന്‍വി

തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങിയ താര റാണി ശ്രീദേവിയുടെ മകളും ഇപ്പോള്‍ ബോളിവുഡിലെ മിന്നും താരമാണ്.
അമ്മയുടെ മരണ ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി കപൂര്‍ ശ്രീദേവിയുടെ ഓര്‍മ്മകള്‍ പങ്കു വക്കുകയാണ്. ഒരു കാര്യത്തില്‍ അമ്മയ്ക്ക് തന്നെ തീരെ വിശ്വാസമില്ലായിരുന്നുവെന്നും. അതുകൊണ്ട് തനിക്കു പറ്റിയ വരനെ തിരരഞ്ഞെടുത്തു നല്‍കണമെന്ന് അമ്മ ശ്രീദേവി ഏറെ ആഗ്രഹിച്ചിരുന്നുവെന്നും ജാന്‍വി കപൂര്‍ പറയുന്നു. തന്റെ സുഹൃത്തുക്കളെക്കുറിച്ചും ആണ്‍കുട്ടികളെക്കുറിച്ചും വിവാഹ സ്വപ്നങ്ങളെക്കുറിച്ചുമൊക്കെ അമ്മയോട് പങ്കുവയ്ക്കുമായിരുന്നുവെന്നും ജാന്‍വി ബ്രൈഡ്‌സ് ടുഡേക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.

'പുരുഷന്‍മാരെ കുറിച്ചുള്ള എന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്നും  അതുകൊണ്ട് തന്നെ എനിക്കുള്ള വരനെ തിരഞ്ഞെടുക്കുമെന്ന് അമ്മ പറഞ്ഞിരുന്നു. അതിനായി അമ്മ പറഞ്ഞ കാരണം ഞാന്‍ വളകെ വേഗത്തില്‍ സ്നേഹിക്കപ്പെടുന്ന പ്രകൃതമാണെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ വിശ്വാസമില്ലെന്നും എനിക്ക് പറ്റിയ പങ്കാളിയെ അമ്മ തന്നെ തിരഞ്ഞെടുത്ത് നല്‍കുമെന്നുമാണ്.'

വിവാഹം കഴിക്കുന്നയാള്‍ ജോലി പാഷനായുള്ള വ്യക്തിയാകണമെന്നും എക്സൈറ്റ് ചെയ്യിക്കാന്‍ കഴിവുള്ളവനാകണമെന്നുമാണ്. നന്നായി തമാശ പറയുന്ന അത്‌പോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു.വിവാഹത്തിന് കാഞ്ചിപുരം പട്ടുസാരിയാവും ധരിക്കുക, തിരുപ്പതിയില്‍ വച്ച് വളരെ പരമ്പരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം. ഫാന്റസികളെ ഒഴിവാക്കി നടക്കുന്ന ചടങ്ങില്‍ ഇഡ്ലിയും സാമ്പാറും അടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകുമെന്നും ജാന്‍വി വ്യക്തമാക്കുന്നു.

Janhvi Kapoor says her wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES