Latest News

ജലസമാധിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു; വേണു നായര്‍ ചിത്രം സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും 

Malayalilife
ജലസമാധിയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്നു; വേണു നായര്‍ ചിത്രം സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തും 

ന്ത്രങ്ങളുടെ കാര്യത്തിലെന്നപോലെ ഉപയോഗം കഴിഞ്ഞവയെല്ലാം എറിഞ്ഞു കളയുന്ന ''ത്രോ എവെ'' സംസ്‌കാരം നമ്മുടെ നാട്ടിനും അന്യമല്ലാതായിട്ടുണ്ട്. ബന്ധങ്ങള്‍ക്ക് വിലയില്ലാത്ത ഇക്കാലത്ത് കറവ വറ്റിയ കന്നുകാലികലെപ്പോലെ വൃദ്ധജനങ്ങളെ എവിടെയെങ്കിലും കൊണ്ടുപോയി നട തള്ളുന്ന സംഭവങ്ങള്‍ ഇന്ന് വാര്‍ത്തയല്ലാതായി മാറിയിരിക്കുന്നു. 'ജലസമാധി' യുടെ കഥ നടക്കുന്നത് മീനക്ഷിപ്പാളയം എന്ന തമിള്‍ സംസ്‌കാരം ഏറിയ കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു സാങ്കല്പിക ഗ്രാമത്തിലാണ്. മനുഷ്യന്റെ ശരാശരി ആയുസിന്റെ നീളം കൂടി വരുന്ന ഇക്കാലത്ത് രോഗികളും അവശരും കുടുംബത്തിനു വലിയൊരു ഭാരമായി തീരുന്നു, ചികിത്സ ചിലവുകള്‍ താങ്ങാനാകാത്ത നിലയില്‍ കൂടിവരുമ്പോള്‍ പ്രത്യേകിച്ചും. ഇവിടെയാണെങ്കില്‍  ഒരു ജനത അതിനൊരു എളുപ്പ വഴി കണ്ടെത്തിയിരിക്കുന്നു. ഏക പക്ഷീയമായ ദയാവധം. വീട്ടുകാരും നാട്ടുകാരും ഭരണ സംവിധാനവും എല്ലാം അറിഞ്ഞു നടന്നിരുന്ന ഈ കൊടും ക്രൂരത ഇപ്പോള്‍ മറ്റു ചില ഗൂഡ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും സംഭവിക്കുന്നു. 

'ജലസമാധി'യുടെ കഥയും തിരക്കഥയും സുപ്രസിദ്ധ നോവലിസ്റ്റ് ശ്രീ. സേതുവിന്റെതാണ്. കുമിളി, മറയൂര്‍, തിരുവനന്തപുരം തുടങ്ങിയ പ്രദേശങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ഈ ചിത്രത്തില്‍ സുപ്രസിദ്ധ  തമിഴു സ്വഭാവ നടന്‍ എം എസ് ബാസ്‌കര്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.  വിഷ്ണുപ്രകാശ്, രഞ്ജിത് നായര്‍, സന്തോഷ് കുറുപ്പ്, വഞ്ചിയൂര്‍ പ്രവീണ്‍ കുമാര്‍, വേതാളം സന്തോഷ്, രാജാജി തുടങ്ങിയവരെ കൂടാതെ പുതുമുഖങ്ങളായ ലിഖ രാജന്‍, ശ്യാം കൃഷ്ണന്‍, അഖില്‍ കൈമള്‍, സരിത, വര്‍ഷ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷിബുരാജ് എസ് കെ. മേക്കപ്പ് ലാല്‍ കരമന, കോസ്റ്റിയൂമര്‍ അജി കഴക്കൂട്ടം.വേണു നായര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വേണു നായര്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് പ്രജിത്ത് ക്യാമറ ചലിപ്പിച്ചിരിക്കുന്നു. കോ-പ്രൊഡുസര്‍ ഗുര്‍ദീപ് കൌര്‍ വേണു. ഏതാണ്ട് മുപ്പതു വര്‍ഷമായി സീരിയല്‍, ഡോകുമെന്ററി, പരസ്യ ചിത്ര നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വേണു നായര്‍ നൂറിലധികം നോണ്‍ ഫീച്ചര്‍ ഫിലിംസ് സംവിധാനം ചെയ്തിട്ടുണ്ട്. വേണുവിന്റെ ഡോകുമെന്ററികള്‍ ഇതിനോടകം നിരവധി സംസ്ഥാന ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സെപ്റ്റംബറില്‍ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. 

Jalasamadhi movie post production works are continuing

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES