Latest News

ഫാൻസ് അസോസിയേഷന്റെ പ്രവർത്തനം ഗുണ്ടാ സംഘത്തിന്റെ പോലെ; സിനിമകളെ കൂവിത്തോൽപ്പിക്കുന്ന പ്രവണത ശരിയല്ല; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കരുത്; ഫാൻസ് അസോസിയേഷനുകളെ തള്ളി ഇന്ദ്രൻസ്

Malayalilife
ഫാൻസ് അസോസിയേഷന്റെ പ്രവർത്തനം ഗുണ്ടാ സംഘത്തിന്റെ പോലെ; സിനിമകളെ കൂവിത്തോൽപ്പിക്കുന്ന പ്രവണത ശരിയല്ല; മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കരുത്; ഫാൻസ് അസോസിയേഷനുകളെ തള്ളി ഇന്ദ്രൻസ്

ഫാൻസ് അസോസിയേഷന്റെ പ്രവർത്തനം ഗുണ്ടാ സംഘത്തിന്റെ പോലെയാണെന്നും മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കരുതെന്നും നടൻ ഇന്ദ്രൻസ്. പാലക്കാട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രൻസ്.

ഫാൻസ് അസോസിയേഷന്റെ പ്രവർത്തനം ഗുണ്ടാ സംഘത്തിന്റെ പോലെയാണെന്നും സിനിമകളെ കൂവിത്തോൽപ്പിക്കുന്ന പ്രവണത ശരിയല്ലെന്നും നടൻ പറഞ്ഞു. അതുകൊണ്ടുതന്നെ മോഹൻലാലിനേയും മമ്മൂട്ടിയേയും പോലെയുള്ള താരങ്ങൾ ഫാൻസ് അസോസിയേഷനെ പ്രോത്സാഹിപ്പിക്കരുതെന്നും ഇന്ദ്രൻസ് അറിയിച്ചു.

ഫാൻസ് അസോസിയേഷനുകൾ നടത്തുന്ന കൂവി തോൽപ്പിക്കൽ കുട്ടികളിൽ ഗൂണ്ടാ സംസ്‌കാരം വളർത്താൻ വഴിവെക്കും. പഠിക്കുന്ന കുട്ടികളിൽ ഇത്തരം സ്വഭാവങ്ങൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യം കുട്ടികളോട് പറയാറുണ്ടെന്നും ഇന്ദ്രൻസ് പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി അവാർഡ് ലഭിക്കുന്നത് ഒതുങ്ങിപ്പോകുമായിരുന്ന താരങ്ങൾക്കാണ്. താൻ ഉൾപ്പടെയുള്ള താരങ്ങൾ അവാർഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിലാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹൻലാൽ ഉൾപ്പടെയുള്ളവർ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നത്. മഹാനടന്മാർ എത്തിയാൽ കൂടുതൽ ആളുകൾ വരും. അതുകൊണ്ടാണ് മോഹൻലാലിനെ പോലുള്ളവർ ചടങ്ങിനെത്തണമെന്ന് താൽപര്യപ്പെടുന്നതെന്നും നടൻ പറഞ്ഞു.

സമീപകാലത്ത് സിനിമാ മേഖലയുമായി ബന്ധപ്പെട്ട പല വിവാദങ്ങളും ഫാൻസിന്റെ പ്രതികരണം വലിയ തോതിലുള്ള വിമർശനം ക്ഷണിച്ചു വരുത്തിയിരുന്നു. മോഹൻലാലിനെ മുഖ്യ അതിഥിയായി സംസ്ഥാന അവാർഡിന് നിശ്ചയിച്ച സർക്കാർ തീരുമാനത്തിനെതിരെ രംഗത്ത് വന്ന സംവിധായകൻ ഡോ. ബിജുവിനെ സോഷ്യൽ മീഡിയയിലൂടെ ഫാൻസ് ആക്രമിച്ചിരുന്നു. ഇതേ തുടർന്ന് അദ്ദേഹം ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തു.

നേരത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടി ചിത്രം കസബയെ വിമർശിച്ച നടി പാർവതിക്കെതിരെ കടുത്ത സൈബർ ആക്രമണമാണ് ഫാൻസിന്റെ ഭാഗത്ത് നിന്ന് നടന്നത്. തുടർന്ന് പാർവതി അഭിനയിച്ച സിനിമകൾക്കതിരെ ഫാൻസ് വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

Indrans attitude in fans association

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES