മലയാളത്തിന്റെ പ്രിയ നടനായിരുന്ന ജിഷ്ണു രാഘവന്‍ വിട വാങ്ങിയിട്ട് ഇന്നലെയാണ് മൂന്നുവര്‍ഷം തികഞ്ഞത്. ഈ വേളയില്‍ ജിഷ്ണു നായകനായ ആദ്യ ചിത്രം നമ്മളില്‍ സഹനായകനും ഏറ്റവും അടുത്ത കൂട്ടുകാരനുമായ സിദ്ധാര്‍ഥിന്റെ വാക്കുകള്‍ വൈറലാകുകയാണ്. ഒപ്പം മരണത്തിന് മുമ്പുള്ള ജിഷ്ണുവിന്റെ ചിത്രങ്ങളും കണ്ണീരോടെ ആരാധകര്‍ ഏറ്റെടുക്കുകയാണ്.
മലയാള സിനിമയില്‍ ഏറെ നല്ല വേഷങ്ങള്‍ ചെയ്യാനുണ്ടായിരുന്ന നടനായിരുന്നു ജിഷ്ണു രാഘവന്‍. എങ്കിലും ചുരുങ്ങിയ കാലത്തിനിടെ, മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാകാന്‍ ജിഷ്ണുവിന് കഴിഞ്ഞിരുന്നു. കാന്‍സറാണ് ജിഷ്ണുവിന്റെ ജീവിനെടുത്തത്. രോഗം കടുത്തപ്പോഴും ചെറുപുഞ്ചിരിയോടെ താരം സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഒട്ടെറെ പോസ്റ്റുകളും ചിത്രങ്ങളും തന്റെ രോഗവിവരങ്ങളുമെല്ലാം ജിഷ്ണു ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. രോഗത്തെ അതിജീവിച്ച് ജിഷ്ണു വരുമെന്ന് തന്നയായിരുന്നു പ്രേക്ഷകരുടെ വിശ്വാസം എന്നാല്‍ 2016 മാര്‍ച്ച് 25ന് താരം വിടവാങ്ങുകയായിരുന്നു.
1987 ല്‍ പിതാവ് രാഘവന്റെ കിളിപ്പാട്ട് എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലെത്തിയ ജിഷ്ണു, കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ഥ് ഭരതനൊപ്പമാണ് നായകനിരയില്‍ അരങ്ങേറിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. 'നമ്മള്‍' എന്ന ചിത്രത്തിനു ശേഷം, ഇവര്‍ വീണ്ടും ഒന്നിച്ചത് സിദ്ധാര്‍ഥ് സംവിധാനം ചെയ്ത 'നിദ്ര'യിലായിരുന്നു. ഇപ്പോള്‍ സിദ്ധാര്‍ഥ് എഴുതിയ ഒരു കുറിപ്പാണ് വൈറലാകുന്നത്. നിദ്രയ്ക്ക് ശേഷം ചെന്നൈയിലായിരുന്നു സമയത്ത് ജിഷ്ണുവും അവിടെയുണ്ടായിരുന്നു. എല്ലാദിവസവും ജിഷ്ണു കാണാനെത്തും. ഞങ്ങള്‍ ഒരുമിച്ച് കൂടും.
നാട്ടിലേക്ക് വന്ന് രണ്ട് മാസം കഴിഞ്ഞപ്പോള്‍ കാന്‍സറാണെന്നു പറഞ്ഞ് ജിഷ്ണുവിന്റെ വാട്‌സ് ആപ്പ് മെസേജ് വന്നു. തമാശ പറയുകയായണെന്ന് കരുതിയെന്നും എന്നാല്‍ സീരിയസാണെന്ന് അറിഞ്ഞപ്പോള്‍ തകര്‍ന്നുപോയെന്നും താരം പറയുന്നു. ചികിത്സ നടക്കുന്നതിനിടയില്‍ ജിഷ്ണു മരിച്ചെന്ന രീതിയില്‍ വന്ന വാര്‍ത്തകള്‍ കണ്ടപ്പോള്‍ വളരെയേറെ സങ്കടം തോന്നിയെന്നും സിദ്ധാര്‍ഥ് കൂട്ടിച്ചേര്‍ക്കുന്നു. ആയിടയ്ക്ക് തനിക്ക് ആക്‌സിഡന്റ് ഉണ്ടായപ്പോള്‍ ജിഷ്ണു വീട്ടില്‍ വന്ന് ആശ്വസിപ്പിച്ചു. അപ്പോഴും അവന്‍ ഇത്ര പെട്ടെന്ന് പോകുമെന്ന് കരുതിയില്ല. ഒരു വെള്ളിയാഴ്ചയാണ് അവന്‍ മരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ അയക്കുന്ന മെസേജുകള്‍ക്ക് മറുപടി വരാതിരുന്നപ്പോള്‍ തന്നെ പേടിച്ചിരുന്നു. ഫഹദാണ് മരണവാര്‍ത്ത അറിയിക്കുന്നത്. ജിഷ്ണു എന്ന് മാത്രമെ ഞാന്‍ കേട്ടുള്ളു. അപ്പോഴേക്കും നെഞ്ചില്‍ നിന്നെന്തോ ഇറങ്ങിപ്പോയത് പോലെ വേദനയായി. ഫഹദ് തന്നെ വീട്ടില്‍ വന്ന് ജിഷ്ണുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവനെ കാണുന്നത് വരെ പിടിച്ച് നിന്നു. പക്ഷെ ആ കിടപ്പ് കണ്ടപ്പോള്‍ നിയന്ത്രിക്കാനായില്ലെന്നും സിദ്ധാര്‍ഥ് പറയുന്നു. ഇപ്പോഴും ജിഷ്ണുവിന്റെ മരണം സൃഷ്ടിച്ച ശൂന്യതയില്‍ നിന്നും പുറത്തിറങ്ങാന്‍ തനിക്കായില്ലെന്നും സിദ്ധാര്‍ഥ് പറയുന്നു