നിവിന്‍ പോളിയുമായി ഒരു പ്രശ്‌നവുമില്ല; ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത് രണ്ട് തരം കഥാപാത്രങ്ങളായതിനാല്‍ മത്സരവുമില്ല; പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ച് ടൊവിനോ തോമസ്

Malayalilife
നിവിന്‍ പോളിയുമായി ഒരു പ്രശ്‌നവുമില്ല; ഞങ്ങള്‍ തിരഞ്ഞെടുക്കുന്നത് രണ്ട് തരം കഥാപാത്രങ്ങളായതിനാല്‍ മത്സരവുമില്ല; പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പ്രതികരിച്ച് ടൊവിനോ തോമസ്

നിവിന്‍ പോളിയുമായി പ്രശ്‌നങ്ങളുണ്ടെന്ന പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് നടന്‍ ടൊവിനോ തോമസ്. നിവിനുമായി മത്സരമില്ലെന്നും ടൊവിനോ പ്രതികരിച്ചു. മനോരമ ന്യൂസിന്റെ നേരേ ചൊവ്വേ പ്രോഗ്രാമിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ''ഞാനും നിവിനും ചെയ്യുന്നത് ഒരുപോലെയുള്ള സിനിമകളല്ല. പലതരം സിനിമകളാണ് ഞങ്ങള്‍ ചെയ്യുന്നത്. ഞങ്ങള്‍ തമ്മില്‍ വലിയ മത്സരമാണ് ഈ രംഗത്ത് നിലനില്‍ക്കുന്നത് എന്ന് ഞാനും കേട്ടിട്ടുണ്ട്. അത് ശരിയല്ല. നിവിനോട് ചോദിച്ചാല്‍ അദ്ദേഹവും ഇത് തന്നെയാണ് പറയുക. 

ഞങ്ങള്‍ തമ്മിലെന്തൊക്കെയോ പ്രശ്‌നങ്ങളുണ്ടെന്നാണ് പലരുടെയും ധാരണ. അടുത്തിടെ തിരുവനന്തപുരത്ത് ലൂസിഫറിന്റെ സെറ്റില്‍ വെച്ച് ഞങ്ങള്‍ കണ്ടിരുന്നു. എന്റെ മുറിയിലായിരുന്നു അദ്ദേഹം. ഞങ്ങള്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്. ഇതൊക്കെ കണ്ടിട്ടും ഞങ്ങള്‍ തമ്മില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് വിശ്വസിക്കാനാണ് ആളുകള്‍ക്ക് ഇഷ്ടം. എന്തുകൊണ്ടാണ് ഇതെന്ന് അറിയില്ല. 

സിനിമയില്‍ ആരോടും മത്സരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മത്സരിക്കാന്‍ വേണ്ടി ഒരു സിനിമയില്‍ അധികമായി എന്തുചെയ്യാന്‍ കഴിയും.? എന്തായാലും ഒരു കഥാപാത്രത്തിന് വേണ്ടി ഞാനെന്റെ 100 ശതമാനം നല്‍കും, പരമാവധി ചെയ്യും. അതല്ലാതെ മത്സരിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല''- ടൊവിനോ പറഞ്ഞു.  

Read more topics: # tovino about nivin pouly
tovino about nivin pouly

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES