മലായാളി പ്രേക്ഷകര്‍ ഇന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്ന ഒരു കഥാപാത്രമാണ് വടക്ക് നോക്കി യന്ത്രത്തിലെ ശ്രീനിവാസന്‍ അവതരിപ്പിച്ച തളത്തില്‍ ദിശനെന്ന കഥാപാത്രം. അന്നും ഇന്നും തളത്തില്‍ ദിനേശന്‍ പ്രേക്ഷകരുടെ ഇടയില്‍ സ്റ്റാര്‍ തന്നെയാണ്. എന്നാല്‍ തളത്തില്‍ ദിനേശനെന്ന കഥ ജനിക്കുന്നത് ഒരു കൊല്ലം കാരനില്‍ നിന്നെന്നാണ് ചിത്രത്തിന്റ കഥയും സംവിധാനവും ഒരുക്കിയ ശ്രീനിവാസന്‍ പറയുന്നത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീനിവാസന്‍ സൃഷ്ടിച്ച് ജീവന്‍ നല്‍കിയ തളത്തില്‍ ദിനേശന് ഒരു മലായളിയുമായി ചെറിയ ബന്ധമുണ്ട്. ശ്രീനിവാസന്‍ തന്നെയാണ് അത് വെളിപ്പെടുത്തിയിരിക്കുന്നത്. ശ്രീകാന്ത് കോട്ടയ്ക്കല്‍ മാതൃഭൂമിക്ക് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദഹം തുറന്ന് പറഞ്ഞത്. അന്നും ഇന്നും തളത്തില്‍ ദിനേശന്‍ പ്രേക്ഷകരുടെ ഇടയില്‍ സ്റ്റാര്‍ തന്നെയാണ്. എന്നാല്‍ തളത്തില്‍ ദിനേശന് മാതൃകയായത് ഒരു കൊല്ലന്‍കാരന്‍ വ്യക്തിയാണത്രേ. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ഒരു സംഭവവു സിനിമയില്‍ ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ പറയുന്നു.
അയാളുടെ ജീവിതത്തി നിന്നുള്ള കാര്യങ്ങള്‍ സിനിമയില്‍ ഉപയോഗിക്കാതിരുന്നതിന് ഒരു കാരണമുണ്ട്. അത് ഉപയോഗിച്ചാല്‍ ഒരിക്കലും അത് ജനങ്ങള്‍ വിശ്വസിക്കില്ല. അത്രയ്ക്ക് ക്രൂരമായിരുന്നു. മദ്രസില്‍ വച്ചാണ് ആയാളെ ഞാന്‍ പരിചയപ്പെടുന്നത്. ഒരു നിര്‍മ്മാണ കമ്ബനിയിലെ ഡ്രാഫ്റ്റ്‌സ്മാനായിരുന്നു. ജോലിയ്ക്ക് പോകുമ്പോള്‍ ഭാര്യയെ വീട്ടിലിട്ട് പൂട്ടിയിട്ടായിരുന്നു പോയിരുന്നത്.
വിവാഹം തീരുമാനിച്ചതു മുതല്‍ അയാള്‍ തന്റെ റൂമംമേറ്റായ ചന്ദ്രശേഖര്‍ എന്ന ആളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീടാണ് കാര്യം മനസ്സിലായത്. താനുമായുളള ബന്ധം പറഞ്ഞ് അവന്‍ തന്റെ ഭാര്യയുടെ അടുത്ത് വന്നാലോ? പിന്നീടൊരിക്കലും ഇതു പോലുള്ള ഒരു സംഭവം അയാള്‍ എന്നോട് പറഞ്ഞിരുന്നു. ആശാനേ, ഞാന്‍ വിചാരിച്ചത് എന്നെ വിവാഹം കഴിച്ചതിനു ശേഷമാണ് അവള്‍ ആദ്യമായി ഇവിടെ എത്തുന്നതെന്നാണ്. എന്നാല്‍ അങ്ങനെയല്ല. എങ്ങനെ മനസ്സിലായി എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു ഞാന്‍ പറയുന്നതിനേക്കാലും നന്നായി അവര്‍ തമിഴ് പറയുന്നുണ്ടെന്ന്. ഇതായിരുന്നു അയാളുടെ അവസ്ഥയെന്നും ശ്രീനിവാസന്‍ പറയുന്നു.