മൊഞ്ച് കൂട്ടാന്‍ ചുണ്ടില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ സാറാ ഖാന് കിട്ടിയത് എട്ടിന്റെ പണി; സര്‍ജറി കഴിഞ്ഞപ്പോള്‍ സാറായ്ക്ക് തടിച്ചു വീര്‍ത്ത കരീബിയന്‍ ചുണ്ട്; താരത്തിന് പറ്റിയ അമിളിയില്‍ പരിഹസിച്ച് സോഷ്യല്‍ മീഡിയ

Malayalilife
മൊഞ്ച് കൂട്ടാന്‍ ചുണ്ടില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയ സാറാ ഖാന് കിട്ടിയത് എട്ടിന്റെ പണി; സര്‍ജറി കഴിഞ്ഞപ്പോള്‍ സാറായ്ക്ക് തടിച്ചു വീര്‍ത്ത കരീബിയന്‍ ചുണ്ട്; താരത്തിന് പറ്റിയ അമിളിയില്‍ പരിഹസിച്ച് സോഷ്യല്‍ മീഡിയ

മുഖ സൗന്ദര്യം കൂടാന്‍ പലതരം കുറുക്കു വഴികള്‍ തേടുന്നവരാണ് സെലിബ്രിറ്റികള്‍. ചിലര്‍ സ്തന സൗന്ദര്യമാണ് കൂട്ടുന്നതെങ്കില്‍ മറ്റു ചിലര്‍ മുഖ കാന്തി കൂട്ടും. അത്തരത്തില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയനടിക്കെതിരെ സോഷ്യല്‍മീഡിയയില്‍ പരിഹാസം നിറയുകയാണ്. നടിയും അവതാരകയും ആയ സാറാ ഖാനാണ് പരിഹാസം നേരിടേണ്ടി വന്നത്. പ്ലാസ്റ്റിക് സര്‍ജറി അബദ്ധമായി പോയെന്നാണ് കമന്റുകള്‍. പുതിയ ഒരു മ്യൂസിക് വീഡിയോ പുറത്തിറക്കുന്നുണ്ടെന്ന് അറിയിച്ചാണ് സാറാ ഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ തന്റെ ഫോട്ടോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ആരാധകര്‍ ശ്രദ്ധിച്ചത് സാറാ ഖാന്റെ മാറ്റി വെച്ച ചുണ്ടുകളായിരുന്നു.

പ്ലാസ്റ്റിക് സര്‍ജറി ചെയ്തതിന് ശേഷം ആദ്യമായിട്ട് ആയിരുന്നു സാറ ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍മീഡിയയില്‍ ട്രോളുകള്‍ പ്രവഹിച്ചത്. ആദ്യം പരിഹാസം ആയിരുന്നുവെങ്കിലും സാറയെ അധിക്ഷേപിക്കുന്ന തരത്തിലും ചില മെമെകള്‍ പ്രചരിച്ചു. എന്നാല്‍ ട്രോളുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്ന് സാറ പ്രതികരിച്ചു.

'ട്രോളുകളെ ഞാന്‍ ഇഷ്ടപ്പെടുകയാണ്. അത് കണ്ട് ഞാന്‍ ഇപ്പോള്‍ ചിരിക്കുകയാണ്. എന്നെ വെറുക്കുന്നവര്‍ക്ക് ശ്രദ്ധ കിട്ടാനായി ഏത് അറ്റം വരെയും പോകാം. ട്രോളുകളെ ഞാന്‍ കാര്യമാക്കുന്നില്ല,' സാറാ ഖാന്‍ പ്രതികരിച്ചു.

social sara-khan-trolled-for-plastic-surgery-of-lips

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES