Latest News

മിനിസ്‌ക്രീന്‍ നടിയും നിര്‍മ്മാതാവുമായിരുന്ന കവിത ചൗധരി അന്തരിച്ചു;  ഹൃദയാഘാതം മൂലം മരിച്ചത് സര്‍ഫ് പരസ്യത്തിലൂടെ ശ്രദ്ധേയായ ലളിതാ ജി

Malayalilife
 മിനിസ്‌ക്രീന്‍ നടിയും നിര്‍മ്മാതാവുമായിരുന്ന കവിത ചൗധരി അന്തരിച്ചു;  ഹൃദയാഘാതം മൂലം മരിച്ചത് സര്‍ഫ് പരസ്യത്തിലൂടെ ശ്രദ്ധേയായ ലളിതാ ജി

മുതിര്‍ന്ന മിനിസ്‌ക്രീന്‍ നടിയും നിര്‍മ്മാതാവുമായിരുന്ന കവിത ചൗധരി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്സറിലായിരുന്നു 67കാരിയുടെ അന്ത്യം. ദുരദര്‍ശനിലെ ഉഡാന്‍ എന്ന പരമ്പരയില്‍ കല്യാണി സിംഗ് എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് കവിതയെ മിനി സ്‌ക്രീനിലെ താരമാക്കിയത്. സര്‍ഫിന്റെ പരസ്യത്തിലൂടെ ലളിതാ ജി എന്ന കഥാപാത്രമായെത്തി താരം ജനപ്രീതി ഇരട്ടിയാക്കി.

1989 മുതല്‍ 91 വരെയാണ് ഉഡാന്‍ ടെലികാസ്റ്റ് ചെയ്തത്. 2020 ലോക്ക് ഡൗണ്‍ സമയത്ത് ജനപ്രീതി കണക്കിലെടുത്ത് വീണ്ടുമിത് റീ ടെലികാസ്റ്റ് ചെയ്തിരുന്നു. കവിതയാണ് പരമ്പരയുടെ രചന നിര്‍വഹിച്ചതും സംവിധാനം ചെയ്തതും. റീ ടെലികാസ്റ്റിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സീരിയലിനെ കുറിച്ച് എക്സില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

കുറച്ചുവര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലിരിക്കെയാണ് നടി. അസുഖം മൂര്‍ച്ഛിച്ചതോടെ മൂന്നു ദിവസമായി അമൃത്സറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നടിയുടെ അന്ത്യകര്‍മ്മങ്ങള്‍ ഉടനെയുണ്ടാകും. നടിയുടെ ഉറ്റ സുഹൃത്തായ സുചിത്ര വര്‍മ്മയാണ് കവിതയ്ക്ക് കാന്‍സര്‍ ബാധിച്ച കാര്യം ആദ്യം വെളിപ്പെടുത്തുന്നത്.

ഐപിഎസ് നേടിയ ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഓഫീസറായ കാഞ്ചന്‍ ചൗധരി ഭട്ടാചാര്യയുടെ ഇളയ സഹോദരിയായിരുന്നു കവിത. തന്റെ സഹോദരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് കവിത ഉദാന്‍ എന്ന പരമ്പര സംവിധാനം ചെയ്തത്.ഇന്ത്യയുടെ ആദ്യ വനിത ഡിജിപിയുമായിരുന്നു കാഞ്ചന ചൗധരി.

Read more topics: # കവിത ചൗധരി
kavita chaudhary passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES