Latest News

കഷ്ടപ്പാട് കണ്ടപ്പോള്‍ സഹായിച്ചത് എനിക്ക് ഉപദ്രവമാകുമെന്ന് വിചാരിച്ചില്ല; ഞാന്‍ സ്ത്രികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ്; നികിത നടത്തുന്നത് വ്യക്തിഹത്യ; നികിതയുടെ ആരോപണങ്ങള്‍ തള്ളി പോലീസില്‍ പരാതി നല്‍കി ദിയ സന.!

Malayalilife
  കഷ്ടപ്പാട് കണ്ടപ്പോള്‍ സഹായിച്ചത് എനിക്ക് ഉപദ്രവമാകുമെന്ന് വിചാരിച്ചില്ല; ഞാന്‍ സ്ത്രികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയാണ്;  നികിത നടത്തുന്നത്  വ്യക്തിഹത്യ; നികിതയുടെ ആരോപണങ്ങള്‍ തള്ളി പോലീസില്‍ പരാതി നല്‍കി ദിയ സന.!


സിനിമാ അണിയറ പ്രവര്‍ത്തകയായ നികിത സച്ചു ദിയ സനയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയാണ് മലയാള സിനിമയെ ഇപ്പോള്‍ ഉലച്ചിരിക്കുന്നത്. ദിയ പരിചയപ്പെടുത്തി തന്ന സംവിധായകന്‍ അജിത്ത് സി ലോഗേഷ് തന്നൊടൊപ്പം കിടക്ക പങ്കിടണമെന്ന രീതിയില്‍ സംസാരിച്ചെന്നും ദിയ സന തന്നെ ചിലര്‍ക്ക് കൂട്ടികൊടുക്കാന്‍ ശ്രമിച്ചെന്നുമാണ് നികിത ആരോപിച്ചത്. എന്നാല്‍ നികിതയുടെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരിക്കുകയാണ് ദിയ സന.

അജിത്ത് സി ലോഗേഷിനെ തനിക്കറിയാമെന്നും എന്റെ സുഹൃത്താണെന്നും എന്നാല്‍ നികിത തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നുമാണ് ദിയ വ്യക്തമാക്കിയിരിക്കുന്നത്. നികിതയ്ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല, ഒരുപാട് ബുദ്ധിമുട്ടിലാണെന്നൊക്കെ പറഞ്ഞപ്പോള്‍ ആക്ടിങ് അസിസ്റ്റന്റ് ഒക്കെ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ താന്‍ എനിക്ക് കുഴപ്പമില്ല എന്നു തോന്നിയ അജിത്ത് സി ലോഗേഷിനെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നാണ് ദിയ പറയുന്നത്. കൂടുതല്‍ കാര്യങ്ങള്‍ ഇങ്ങനെ എഴുതുമ്പോള്‍ എന്നെ വ്യക്തിഹത്യ നടത്താനും എന്റെ കരിയറിനെ ഇല്ലാതാക്കാനും ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ നേര്‍ക്ക് ഒരു സ്ത്രീ തന്നെ വരുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ എന്നെ അപമാനിച്ച ഈ പോസ്റ്റിനു നേരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് ദിയ പറയുന്നു. ഒരു സ്ത്രീയെയും ഇത്തരത്തില്‍ ചൂഷണം ചെയ്യാന്‍ ഞാന്‍ ഇട്ടു കൊടുത്തിട്ടുമില്ല, ഇട്ടു കൊടുക്കുകയുമില്ലെന്നും ദിയ വിശദമാക്കുന്നു.

കേരളത്തില്‍ സ്ത്രീകള്‍ക്കു വേണ്ടി സംസാരിക്കുന്ന തന്നെ ഇത്തരത്തില്‍ അപമാനിക്കാന്‍ ശ്രമിക്കുമ്പോള്‍ നികിതയുടെ ഉദ്ദേശം വേറെന്തോ ആണ്. അത് എന്റെ കരിയറിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്ന് കൃത്യമായി എനിക്കു പറയേണ്ടി വരും. മാത്രമല്ല, ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ അതിന് കൃത്യമായ തെളിവ് വേണം. വെറുതെ എന്തെങ്കിലും ആരോപണം ഫേസ്ബുക്കില്‍ എഴുതിയിടുമ്പോള്‍ അത് വായിച്ചുതള്ളിക്കളയാന്‍ ഒരുപാട് പേരുണ്ടാവും എന്നും ദിയ പറയുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങളില്‍ അഹോരാത്രം ഇടപെടുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന എന്ന വ്യക്തിഹത്യ ചെയ്യാനാണ് നികിത ശ്രമിക്കുന്നതെന്നും ദിയ പറയുന്നു. അതിക്രമം ഉണ്ടാകുമ്പോള്‍ കൂടെ നില്‍ക്കുന്ന വ്യക്തിയാണ് താന്‍. നമ്മുടെ ശരീരത്തെ നമ്മള്‍ സംരക്ഷിക്കണം. അതിനെ ദുരുപയോഗം ചെയ്യരുതെന്നും ദിയ പറയുന്നു. ഒരു സഹായം ചെയ്യുമ്പോള്‍ അത് തന്നെ കഴുത്തറുക്കാന്‍ ഉപയോഗിക്കരുത്. ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ കൃത്യമായ തെളിവുകളും അടിസ്ഥാനവും വേണം. താന്‍ ചെയ്യാത്തൊരു കാര്യമാണ് തനിക്കുനേരെ ആരോപിക്കുന്നതെന്നും അത് തെളിയിക്കണമെന്നും ദിയ വിശദമാക്കി. തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച നികിതക്കെതിരെ പൊലീസ് സ്റ്റേഷനില്‍ ദിയ പരാതിയും നല്‍കിയിട്ടുണ്ട്.

Read more topics: # diya sana against nikitha
diya sana against nikitha

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES