Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഭാര്യ; കാറോടിച്ചിരുന്നത് ബാലുവല്ല; കുഞ്ഞും ബാലുവും പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു; ഡ്രൈവറിന്റെ വാദങ്ങളെ തള്ളി ലക്ഷ്മി രംഗത്ത്

Malayalilife
ബാലഭാസ്‌കറിന്റെ മരണത്തില്‍ വെളിപ്പെടുത്തലുമായി ഭാര്യ; കാറോടിച്ചിരുന്നത് ബാലുവല്ല; കുഞ്ഞും ബാലുവും പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നു; ഡ്രൈവറിന്റെ വാദങ്ങളെ തള്ളി ലക്ഷ്മി രംഗത്ത്

വയലിനിസ്റ്റും സംവിധായകനുമായ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അഴിയുന്നില്ല. അപകടനമുണ്ടായ സമയത്ത് താന്‍ വാഹനമോടിച്ചിരുന്നില്ലെന്ന ഡ്രൈവറുടെ മൊഴി തള്ളി ഭാര്യ ലക്ഷ്മി രംഗത്തെത്തി. അപകമുണ്ടായ സമയത്ത് ബാലു പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നെന്നും കാറോടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്നുമാണ് ലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ബാലഭാസ്‌കറിന്റെ മരണം സംഭവിച്ച സുപ്രധാന വെളിപ്പെടുത്തലായിരുന്നു ഭാര്യ ലക്ഷ്മി വെളിപ്പെടുത്തിയത്. അപകട മരണത്തേക്കുറിച്ച് പൊലീസിന് നല്‍കിയ മൊഴിയിലാണ് ലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്. ബാലഭാസ്‌കറിന്റെ വീട്ടിലെത്തി ലക്ഷ്മിയില്‍ നിന്നും അന്വേഷണ സംഘം മൊഴി നല്‍കുകയായിരുന്നു.

അപകടമുണ്ടായ സമയത്ത് ബാലു പിന്‍സീറ്റില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. കുഞ്ഞു ബാലുവിന്റെ മടിയിലായിരുന്നു വിശ്രമിച്ചിരുന്നത്. എന്നാല്‍ ഡ്രൈവര്‍ നല്‍കിയ മൊഴിയില്‍ കൊല്ലം വരെ താനാണ് വാഹനം ഓടിച്ചതെന്നും എന്നാല്‍ പിന്നീട് ബാലുവാണ് ഓടിച്ചെതെന്നുമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇൗ മൊഴി തള്ളിയാണ് ലക്ഷ്മി രംഗത്തെത്തിയത്. 

സെപ്റ്റംമ്പര്‍ 25നാണ് ബാലഭാസകറിന്റൈ കാര്‍ അപകടത്തില്‍പ്പെടുന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ തിരുവവന്തപുരം പള്ളിപ്പുറത്തിനടുത്ത് കാര്‍ നിയന്ത്രണം തെറ്റി മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. തല്‍ക്ഷണം തന്നെ ബാലുവിന്റെ ഒന്നരവയസുകാരി മകള്‍ തേജസ്വിനി മരിച്ചിരുന്നു. ഇതിന് പിന്നാലെ ഒക്ടബോര്‍ 2ന് ബാലുവിന്റെ അപകട മരണവും സംഭവിച്ചത്.. ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ലലക്ഷ്മിയെ കഴിഞ്ഞ തിങ്കളാഴ്ചയാണ് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ഇതിന് ശേഷമുള്ള അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് ലക്ഷ്മി അപകടവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി പൊലീസ് തള്ളിയിരിക്കുകയാണ്. ഡ്രൈവര്‍ കള്ളം പറഞ്ഞത് എന്തിനെന്ന നിഗമനത്തിലാണ് പൊലീസ് സംഘം.
 

balabhaskar dead lekshmi statement

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES