അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരിയായ നടിയാണ് ആൻഡ്രിയ ജർമിയ.പിന്നണി ഗായികയായി സിനിമയിലെത്തിയ ആൻഡ്രിയ, ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ എന്നി നിലകളിലെല്ലാം പ്രശസ്തി നേടിയ നടിയാണ്.
ഇപ്പോൾ താരം ഒരു മാഗസിന് അനുവദിച്ച ഫോട്ടോഷൂട്ടാണ് ചർച്ചയായിരിക്കുന്നത്. ടോപ്ലെസ് ആയാണ് അൻഡ്രിയ കവർ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജെഎസ്ഡബ്ല്യു ഫോട്ടോഷൂട്ടിലാണ് മത്സ്യ കന്യകയുടെ വേഷത്തിൽ ടോപ്ലെസായി താരം പ്രത്യക്ഷപ്പെട്ടതോടെ ഒരു കൂട്ടർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
തന്റെ ഇൻസ്റ്റാഗ്രാം എക്കൗണ്ടിലൂടെ ആൻഡ്രിയ തന്നെയാണ് ചിത്രം പങ്കുവെച്ചത്. പിന്നാലെ തന്നെ ചിത്രം വൈറലായി. സുന്ദർ രാമു ആണ് ചിത്രം പകർത്തിയിരിക്കുന്നത്.ചിത്രത്തിനെതിരെ സോഷ്യാൽ മീഡിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയരുന്നു. വളരെ മനോഹരമായ ചിത്രമാണിതെന്നും താരം സുന്ദരി ആയിരിക്കുന്നുവെന്നും ഒരു വിഭാഗം പറയുന്നു.