മലയാളത്തിലെ പ്രമുഖ സിനിമാ നടന്‍ അനില്‍ മുരളി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നിരവധി സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായിരുന്നു. ഇരുന്നൂറില്‍ അധികം സിനിമകളില്‍ അനില്‍ മുരളി അന്തരിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അനില്‍ മുരളിയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.
മുരളീധരന്‍ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്. 1993-ല്‍ കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് അനില്‍ മുരളി സിനിമയിലെത്തുന്നത്. ചെറി കഥാപാത്രങ്ങളില്‍ അഭിനയിച്ചു തുടങ്ങിയ താരം വില്ലന്‍ വേഷങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധേ നേടിയത്. വാല്‍ക്കണ്ണാടി- എന്ന കലാഭവന്‍ മണി സിനിമയിലെ അനില്‍ മുരളി അവതരിപ്പിച്ച വില്ലന്‍ വേഷം അദ്ദേഹത്തെ പ്രശസ്തനാക്കി.
തുടര്‍ന്ന് നിരവധി സിനിമകളില്‍ അനില്‍ മുരളി വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വില്ലന്‍ വേഷങ്ങള്‍ കൂടാതെ സ്വഭാവ നടനായും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നൂറിലധികം മലയാള ചിത്രങ്ങളില്‍ അനില്‍ മുരളി അഭിനയിച്ചിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്,തെലുങ്കു ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ചില ടെലിവിഷന്‍ സീരിയലുകളിലും അനില്‍ മുരളി അഭിനയിച്ചിരുന്നു.അനില്‍ മുരളിയുടെ ഭാര്യ സുമ. അവര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്. ആദിത്യ, അരുന്ധതി. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. താരത്തിന്റെ വേര്‍പാടിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.