നടി പൗളി വത്സന്റെ ഭർത്താവ് വത്സൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിൽ കഴിയവേ ന്യുമോണിയ ഗുരുതരമായി ബാധിച്ചതോടെയാണ് അന്ത്യം. കലൂർ പി വി എസ് ആശുപത്രിയിൽ രാത്രി 10:30ന് വെച്ചായിരുന്നു അന്ത്യം. ഇദ്ദേഹം സിനിമാ പാട്ടുകളും രചിച്ചിട്ടുണ്ട്. നാടക-സിനിമ നടി പൗളിയുടെ ഭർത്താവാണ് വത്സൻ .ഈ മ യൗ എന്ന ചിത്രത്തിലെ വേഷത്തിന് ചലച്ചിത്ര പുരസ്‌കാരം നേടിയ നടിയാണ് പൗളി വത്സൻ. .
അടുത്തിടെ പൗളി തന്നെ സോഷ്യൽമീഡിയയിൽ തനിക്കും ഭര്‍ത്താവിനും കൊവിഡ് പോസിറ്റീവായതായി പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചിരുന്നു. അന്ന് നടി തന്‍റെ പേരിൽ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വ്യാജമാണെന്നും പറയുകയുണ്ടായി. ഭർത്താവ് ഡയാലിസിസ് രോഗി ആയതുകൊണ്ട് കുറച്ച് ഗുരുതരമാണെന്നും ഐ.സി.യുവിലാണെന്നും എന്നാല്‍ ആ പേരു പറഞ്ഞുകൊണ്ട് താന്‍ ആരോടും പത്തു പൈസ പോലും ചോദിച്ചിട്ടില്ലെന്നും പൗളി വീഡിയോയിൽ വ്യക്തമാക്കിയിരുന്നു.
അണ്ണന്‍ തമ്പി എന്ന ചിത്രത്തിലൂടെയാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് പൗളി ചുവട് വയ്ക്കുന്നതും. തുടർന്ന് ഏതാനും ചലച്ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഗപ്പി, ലീല, മംഗ്ലീഷ്, ഈ.മ.യൗ, ഒറ്റമുറി വെളിച്ചം, കൂടെ എന്നിവയാണ് പൗളി വത്സൻ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങൾ. ഈ.മ.യൗ എന്ന ചിത്രത്തിലെ അഭിനയത്തിന് 2017-ലെ മികച്ച സ്വഭാവ നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിനും താരം അർഹയായി.