Latest News

നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു; വിടവാങ്ങിയത് സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടൻ

Malayalilife
 നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു; വിടവാങ്ങിയത് സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത നടൻ

സിനിമാ നടൻ കെടിഎസ് പടന്നയിൽ അന്തരിച്ചു. 88 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിൽ വച്ചായിരുന്നു അന്ത്യം. നാടകലോകത്തു നിന്നാണ് പടന്നയിൽ സിനിമാ ലോകത്തെത്തുന്നത്. സിനിമാ നടനായിട്ടും തൃപ്പൂണിത്തുറയിൽ അദ്ദേഹം ചെറിയ കട നടത്തിയിരുന്നു. കൂടുതലും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് താരം തിളങ്ങിയത്. 

ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, ചേട്ടൻ ബാവ അനിയൻ ബാവ, അമർ അക്‌ബർ അന്തോണി, കുഞ്ഞിരാമായണം തുടങ്ങിയവ കെടിഎസ് പടന്നയിൽ അഭിനയിച്ച ശ്രദ്ധേയ സിനിമകളാണ്. ഒരു നടനായിട്ടും ഒരു ചെറിയ കട നടത്തിയായിരുന്നു താരം തന്റെ ഉപജീവന മാർഗ്ഗം കണ്ടെത്തിയത്. തന്റെ സ്വതസിദ്ധമായ ചിരിയുമായി മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത കാരണവരായി നിറഞ്ഞു നിന്ന നടനാണ് കെ.ടി.എസ് പടന്നയിൽ.

1995ല്‍ അഗ്രജന്‍ എന്ന ചിത്രത്തിലൂടെയാണ് കെടിഎസ് പെരുന്ന അഭിനയ ജീവിതം തന്നെ  ആരംഭിക്കുന്നത്. തുടര്‍ന്ന് അങ്ങോട്ട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.  കൂടുതലും അദ്ദേഹത്തെ തേടി ഹാസ്യ കഥാപാത്രങ്ങളായിരുന്നു  എത്തിയിരുന്നത്.

Read more topics: # Actor Kts Padannayil,# passed away
Actor Kts Padannayil passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES