Latest News

ആദ്യ ചിത്രത്തിന്റെ റിലീസ് കാണാനാകാതെ യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് വിടവാങ്ങി; മരണം ബൈക്കപകടത്തിൽ

Malayalilife
topbanner
 ആദ്യ ചിത്രത്തിന്റെ റിലീസ് കാണാനാകാതെ യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് വിടവാങ്ങി;  മരണം ബൈക്കപകടത്തിൽ

 യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് വിടവാങ്ങി. കോയമ്പത്തൂർ  മേട്ടുപാളയത്ത് വച്ചുണ്ടായ ബൈക്കപകടത്തെ തുടർന്നായിരുന്നു അന്ത്യം. എതിരെ വന്ന ലോറിയുമായി അരുണിന്റെ ബൈക്ക് തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി  പ്രവർത്തിച്ചിട്ടുണ്ട്.

അരുണ്‍ സംവിധാനം നിർവഹിച്ച  4ജി എന്ന സിനിമ റിലീസിനൊരുങ്ങുന്ന വേളയിലാണ് ഈ വേർപാട്. അരുണിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായ ഈ സിനിമയിൽ നായക വേഷം കൈകാര്യം ചെയ്യുന്നത് നടന്‍ ജി.വി. പ്രകാശ് കുമാര്‍ ആണ്.

അരുണിന്റെ അപ്രതീക്ഷിതമായുള്ള വേർപാടിന്റെ തുടർന്ന് അനുശോചനം അറിയിച്ച്‌ സംവിധായകന്‍ ശങ്കര്‍ ഒരു ട്വീറ്റ്  ചെയ്തിരുന്നു. എന്റെ മുന്‍ സഹസംവിധായകനും യുവ സിനിമാപ്രവര്‍ത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു', എന്നാണ് അദ്ദേഹം കുറിച്ചത്.

Read more topics: # A v arun prasanth passed away
A v arun prasanth passed away

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES