Latest News

ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍... സസ്‌പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ രസികന്‍ കുറിപ്പുമായി ലിസ്റ്റിന്‍

Malayalilife
 ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍... സസ്‌പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ രസികന്‍ കുറിപ്പുമായി ലിസ്റ്റിന്‍

പൃഥ്വിരാജിന് രസകരമായ പിറന്നാള്‍ ആശംസകളുമായി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കായി താന്‍ ഫോണില്‍ തിരഞ്ഞു, എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. ഉള്ളത് കൊണ്ട് ഓണം പോലെയാകട്ടെ എന്ന് കരുതി പഴയ ചിത്രം പങ്കുവെക്കുകയാണ് എന്ന് പറഞ്ഞുകൊണ്ടാണ് ലിസ്റ്റിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഇരുവരും ഒന്നിച്ചുളള സിനിമകള്‍ ഇപ്പോള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണ് എന്ന സമൂഹ മാധ്യമങ്ങളിലെ ചോദ്യങ്ങള്‍ക്കും ലിസ്റ്റിന്‍ പോസ്റ്റില്‍ രസകരമായി മറുപടി നല്‍കിയിട്ടുണ്ട്.

ഞാന്‍ കുറെ നേരം ഇരുന്ന് ഫോണില്‍ തിരഞ്ഞു നമ്മുടെ ലേറ്റസ്റ്റ് ഫോട്ടോക്ക് വേണ്ടി? അന്നേരം ഒന്നും കണ്ടില്ല, അപ്പോഴാണ് ഒരു ക്യാപ്ഷന്‍ ശ്രദ്ധയില്‍ പെട്ടത് 'old is gold? പിന്നെ ഞാന്‍ ഫോണില്‍ ചികയാന്‍ ആയിട്ട് ഒന്നും നിന്നില്ലാ... അതങ്ങ് പോസ്റ്റ് ചെയ്യുവാണ്. ഉള്ളത് കൊണ്ട് ഓണം പോലെ ഉടന്‍ തന്നെ പുതിയ ഒരു ഫോട്ടോ എടുക്കേണ്ടത് ആയിട്ടുണ്ട്. ആളുകള്‍ കുറച്ച് നാളുകളായി ചോദിക്കുന്നുണ്ട് പൃഥ്വിരാജ് ആയി തെറ്റി പിരിഞ്ഞോ? നിങ്ങള്‍ ഒരുമിച്ചുള്ള സിനിമകള്‍ ഒന്നും ഇല്ലേ എന്നൊക്കെ? അപ്പോള്‍ ഞാന്‍ പറയുമായിരുന്നു പൃഥ്വി ആക്ടിംഗ് , ഡയറക്ഷന്‍ ഒക്കെ കാരണം ഭയങ്കര ബിസി ആണ്. സത്യത്തില്‍ ഞാന്‍ ആണേല്‍ അതിനേക്കാള്‍ ബിസി ആണ്. പക്ഷേ രാജു ഫ്രീ ആയാല്‍, എന്റെ ബിസി എല്ലാം ഞാന്‍ അങ്ങ് മാറ്റി വെച്ച് ലാലേട്ടന്‍ പടത്തില്‍ പറയും പോലെ ഇന്ദുചൂഢന്‍ തൂണ് പിളര്‍ത്തി അങ്ങ് വരും? എന്താ വരട്ടെ പുതിയ പ്രോജക്ട് ആയിട്ട്,'

'2025ലേക്ക് ഒന്ന് പ്ലാന്‍ ചെയ്താലോ സാര്‍... കുറച്ച് കൂടെ സ്പീഡില്‍ പടങ്ങള്‍ ഒക്കെ ചെയ്യ്... വരുമാനം കിട്ടുന്നതല്ലേ. ബോംബെയില്‍ പുതിയ വലിയ വീട് ഒക്കെ വാങ്ങിയതല്ലേ. ബാങ്ക് ലോണ്‍സ്, മറ്റു ചിലവുകള്‍ ഒക്കെ കാണില്ലേ. വലിയ പ്ലാനിംഗ് ഒക്കെ ഉള്ള വ്യക്തി ആണെന്ന് അറിയാം. എന്നാലും അതൊക്കെ വേഗത്തില്‍ അടച്ചു തീര്‍ക്കണ്ടെ.. ആലോചിച്ച് പതുക്കെ പറഞ്ഞാല്‍ മതിയെ. നമ്മള്‍ ഒരുമിച്ചുള്ള സിനിമകളുടെ വിജയങ്ങള്‍, എന്റെ ജീവിതത്തില്‍ ഒരുപാട് മറ്റു നല്ല കാര്യങ്ങള്‍ക്ക് കാരണമായി,' എന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ കുറിച്ചു.

ഒരിക്കല്‍കൂടി സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ നേരുന്നു രാജു. ഇത്ര ഒക്കെ ആയ സ്ഥിതിക്ക് ആഘോഷങ്ങള്‍ക്ക് ഇടയില്‍, വൈകിട്ട് കുപ്പികള്‍ പൊട്ടിക്കുമ്പോള്‍... സസ്‌പെന്‍സിന്റെ ഒരു കുപ്പി കൂടെ അങ്ങ് പൊട്ടിച്ചാലോ.? ഒരെണ്ണം അങ്ങ് പൊട്ടിക്കന്നെ.. എന്‍ബി : നാട്ടില്‍ ഉണ്ടായിരുന്നെങ്കില്‍ ഒരു കേക്കുമായി വരാന്‍ ഇരുന്നതാ. ബോംബെ വീടിന്റെ അഡ്രസ്സ് അറിയാത്തത് കൊണ്ട് ആ പൈസ കമ്പനിക്ക് ലാഭമായി. കുടുംബത്തിനൊപ്പം ഈ പ്രിയപ്പെട്ട ദിവസം ആസ്വദിക്കൂ.''ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍.

പൃഥ്വിരാജിന് ആശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയ മേനോനും പോസ്റ്റ് പങ്ക് വച്ചു. ജന്മദിനാശംസകള്‍ പി. ഒരുമിച്ച് ധാരാളം കേക്ക് കഴിച്ച, സന്തോഷകരമായ ഓര്‍മ്മകള്‍ ഉണ്ടായ നിരവധി ജന്മദിനങ്ങള്‍ ഇവിടെയുണ്ട്. ഞങ്ങളുടെ ജീവിതത്തിലെ യഥാര്‍ത്ഥ ഗോട്ട് നീയാണ്. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു''-എന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

പൃഥ്വിരാജിനൊപ്പമുള്ള ചിത്രവും സുപ്രിയ പങ്കുവെച്ചിട്ടുണ്ട്. സുപ്രിയയുടെ പോസ്റ്റിന് താഴെ പൃഥ്വിരാജ് ആരാധകര്‍ ആശംസകളുമായും എത്തി.

 

Happy Birthday Prithviraj Sukumaran

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക