Latest News

താരോത്സവത്തിന്റെ കോറിയോഗ്രാഫര്‍; ആയിരക്കണക്കിന് ശിഷ്യര്‍; ഡാന്‍സ് മാസ്റ്റര്‍ രാജേഷിന്റെ ആത്മഹത്യയില്‍ വിറങ്ങലിച്ച് പ്രിയപ്പെട്ടവര്‍

Malayalilife
താരോത്സവത്തിന്റെ കോറിയോഗ്രാഫര്‍; ആയിരക്കണക്കിന് ശിഷ്യര്‍; ഡാന്‍സ് മാസ്റ്റര്‍ രാജേഷിന്റെ ആത്മഹത്യയില്‍ വിറങ്ങലിച്ച് പ്രിയപ്പെട്ടവര്‍

ത്സവപറമ്പുകളിലും കോളേജുകളിലുമെല്ലാം ബ്രേയ്ക്ക് ഡാന്‍സുകളെല്ലാം തരംഗമായി നിന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്ത് സ്റ്റേജ് ഷോകളിലെ സൂപ്പര്‍സ്റ്റാറായിരുന്നു അപ്രതീക്ഷിതമായി വിട വാങ്ങിയ പ്രശസ്ത ഡാന്‍സ് കൊറിയോഗ്രാഫര്‍ രാജേഷ് മാസ്റ്റര്‍. ഡാന്‍സിന് വേണ്ടി അര്‍പ്പിച്ച ജീവിതമായിരുന്നു രാജേഷിന്റേത്. മലയാളത്തിലെ സൂപ്പര്‍ഹിറ്റായ ചാനല്‍ ഷോകളിലും റിയാലിറ്റി ഷോകളിലും രാജേഷിന്റെ സാന്നിധ്യമുണ്ടായുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളം വന്‍ ശിഷ്യഗണം തന്നെ ഡാന്‍സിന്റെ മേഖലയില്‍ ഉണ്ടായിരുന്നു.

അതുകൊണ്ട് തന്നെ ഇന്ന് പുലര്‍ച്ച് പുറത്തുവന്ന രാജേഷിന്റെ മരണവാര്‍ത്ത എല്ലാവരെയും ഞെട്ടിച്ചിട്ടുണ്ട്. മിനി സ്‌ക്രീനില്‍ അടക്കം വിശാലമായ സൗഹൃദ വലയം രാജേഷ് മാസ്റ്ററിനുണ്ടായിരുന്നു. കൊച്ചി സ്വദേശിയായ രാജേഷിന്റെ ആത്മഹത്യയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍, ജീവിതത്തോടെ പോസിറ്റീവ് സമീപനമുള്ള വ്യക്തിത്വമായിരുന്നു രാജേഷിന്റേത്. ഈ പോസിറ്റിവിറ്റി തന്റെ ശിഷ്യര്‍ക്കും അദ്ദേഹം പകര്‍ന്നു നല്‍കിയിരുന്നു. അങ്ങെനെയുള്ള വ്യക്തി ജീവനൊടുക്കി എന്നത് പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസമുള്ള കാര്യമായി മാറി.

സിനിമാ സീരിയല്‍ താരങ്ങളടക്കം ആയിരക്കണക്കിന് പേര്‍ ശിഷ്യരായുള്ള രാജേഷ് മാസ്റ്ററുടെ ഡാന്‍സ് കോറിയോഗ്രാഫികള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതേസമയം നിരവധി താരങ്ങളാണ് മാസ്റ്ററുടെ മരണത്തില്‍ ആദരാഞ്ജലി രേഖപ്പെടുത്തി എത്തിക്കൊണ്ടിരിക്കുന്നത്. എന്തിനാണ് അദ്ദേഹം സ്വയം ജീവനൊടുക്കിയത് എന്ന ചോദ്യമാണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

കൈരളി ടിവിയിലെ താരോത്സവത്തിന്റെ കൊറിയോഗ്രാഫര്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു രാജേഷ്. ഒരുകാലത്ത് ഏറെ സൂപ്പര്‍ഹിറ്റായിരുന്ന ഷോയായിരുന്നു താരോത്സവം. ചാനലുകളുടെ അവാര്‍ഡ് ഷോകളിലെയും അണിയറക്കാരനായി ശോഭിച്ച രജേഷ് അടുത്തകാലത്ത് ശ്രദ്ധ പതിപ്പിച്ചത് സുംബ ഡാന്‍സിലായിരുന്നു. ഇലക്ട്രോ ബാറ്റില്‍സ് എന്ന ഡാന്‍സ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ കൂടായിയിരുന്നു രാജേഷ്. ഈ ഗ്രൂ്പ്പുമായി ബന്ധപ്പെട്ട് ആയിരത്തിലേറെ പേര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരായിട്ടുണ്ട്.

ചാനലുകളുമാി ബന്ധപ്പെട്ട് സ്റ്റേജ് ഷോകളുമായി ഒട്ടേറെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ചാനല്‍ ഷോകള്‍ക്ക് വേണ്ടി രാജേഷ് മാഷ് രൂപകല്‍പ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയും അഭിനേതാക്കളുടെയും പ്രിയപ്പെട്ട കൊറിയോഗ്രാഫറായിരുന്നു ഇദ്ദേഹം .ഫെഫ്ക ഡാന്‍സേഴ്സ് യൂണിയന്‍ എക്സിക്യൂട്ടീവ് മെമ്പറാണ്. സിനിമാക്കാരായ നിരവധി സുഹൃത്തുക്കളും ഉണ്ടായിരുന്നു.

നടി ബീന ആന്റണിയും ടിനി ടോമും ദേവി ചന്ദനയുമെല്ലാം രാജേഷ് മാസ്റ്ററിനെക്കുറിച്ചുള്ള കുറിപ്പുമായെത്തിയിട്ടുണ്ട്. നിങ്ങള്‍ പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഒരുപാട് നല്ല ഓര്‍മ്മകള്‍ എന്നായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. 'വിശ്വസിക്കാന്‍ കഴിയുന്നില്ല. എന്തിന് വേണ്ടി ഇങ്ങനെ ചെയ്തു രാജേഷ്, ഒരുനിമിഷത്തെ വികല്‍പ്പമായ ചിന്തകള്‍ നമ്മുടെ ജീവിതം തകര്‍ത്ത് കളയുന്നു'- എന്നാണ് ബീന ആന്റണി കുറിച്ചത്. 'ശരിക്കും ഷോക്കായിപ്പോയി. രാജേഷ് മാസ്റ്റര്‍ നമ്മളെ വിട്ട് പോയെന്ന് വിശ്വസിക്കാനാവുന്നില്ല. ഇന്നലെ കിട്ടിയത് നിങ്ങളുടെ അവസാനത്തെ മെസ്സേജാണെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല' എന്നാണ് ദേവി ചന്ദന കുറിച്ചത്.

വിശ്വസിക്കാനാവാത്ത വാര്‍ത്ത, അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് ഇങ്ങനെ ചെയ്യാന്‍ എന്നായിരുന്നു കമന്റുകള്‍. ഫേസ്ബുക്ക് പേജിലൂടെ ടിനി ടോമും രാജേഷ് മാസ്റ്ററിന് ആദരാഞ്ജലി അറിയിച്ചിരുന്നു. മുപ്പതു വര്‍ഷത്തിലധികമായി സിനിമാ സീരിയല്‍ രംഗത്തും മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലും എല്ലാം സജീവസാന്നിധ്യമായി നില്‍ക്കുന്ന ആളായിരുന്നു ഡാന്‍സ് മാസ്റ്റര്‍ രാജേഷ്. കേരളത്തിലുടനീളമായി ആയിരക്കണക്കിന് ശിഷ്യരെ നേടിയിട്ടുള്ള ഡാന്‍സ് മാസ്റ്ററുടെ മരണവാര്‍ത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് പ്രിയപ്പെട്ടവര്‍. ഭാര്യയും മകനും അടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. അവരും നൃത്തരംഗത്ത് സജീവമാണ്. എന്നിട്ടും ഡാന്‍സ് മാസ്റ്ററെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കും വിധം എന്താണ് സംഭവിച്ചതെന്നറിയാന്‍ കഴിയാത്ത വേദനയിലാണ് പ്രിയപ്പെട്ടവര്‍.

മലയാള സിനിമാ സീരിയല്‍ രംഗത്തും ഡാന്‍സ് ഷോകളിലും എല്ലാമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന പ്രശസ്ത കോറിയോഗ്രാഫറാണ് രാജേഷ് മാസ്റ്റര്‍. മുപ്പതു വര്‍ഷത്തിലധികമായി സിനിമാ സീരിയല്‍ രംഗത്തും മിനിസ്‌ക്രീന്‍ ഡാന്‍സ് റിയാലിറ്റി ഷോകളിലും എല്ലാം സജീവസാന്നിധ്യമായി നില്‍ക്കുന്ന ആളായിരുന്നു ഡാന്‍സ് മാസ്റ്റര്‍ രാജേഷ്. 

Dance master Rajesh passed away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES