റാം ചരണ്‍ നായകനായ ശങ്കര്‍ ചിത്രം 'ഗെയിം ചേഞ്ചര്‍' ടീസര്‍ പുറത്തുവിട്ടു. ലഖ്‌നൌവില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് ടീസര്‍ പുറത്തിറക്കിയത്. രാം ചരണിന്റെ സ്വാഗ്, സ്‌റ്റൈല്‍, എന്നിവയുടെ സമൃദ്ധമായ ഒരു നേര്‍ക്കാഴ്ചയാണ് ടീസര്‍ നല്‍കുന്നത്. വമ്പന്‍ ആക്ഷന്‍ രംഗങ്ങളും ആകര്‍ഷകമായ കഥയും 'ഗെയിം ചേഞ്ചറിനെ' ഒരുതരം ഇവന്റ് ഫിലിമാക്കി മാറ്റുന്നു. ശക്തനായ ഒരു ബ്യൂറോക്രാറ്റിന്റെയും (ഐഎഎസ് ഓഫീസര്‍), സമൂഹത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ഉത്സാഹിയായ മനുഷ്യന്റെയും രൂപത്തില്‍ ഇരട്ട വേഷങ്ങളില്‍ റാം ചരണിനെ സ്ഥാപിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ടീസര്‍.
ഒരു മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍, ചിത്രത്തിന്റെ കഥ പശ്ചാത്തലത്തിലേക്കും റാം ചരണ്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരെ കൂട്ടികൊണ്ടു പോകുന്നുണ്ട്. അസാധാരണവും അസാമാന്യവുമായ സിനിമാനുഭവങ്ങള്‍ സൃഷ്ടിക്കുന്നതില്‍ വിദഗ്ദനായ ശങ്കര്‍, രാം ചരണിനെ അദ്ദേഹത്തിന്റെ പ്രതിച്ഛായയും താരപദവിയും പുനര്‍നിര്‍വചിക്കുന്ന ഒരു വേഷത്തില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. റാം ചരണ്‍ അവതരിപ്പിക്കുന്ന ഇരട്ട കഥാപാത്രങ്ങളുടെ പശ്ചാത്തലവും പ്രകടന തീവ്രതയും ഒരേ സമയം ഈ വമ്പന്‍ ആക്ഷന്‍ ചിത്രത്തില്‍ വൈകാരികമായ ആഴവുമുള്ള കഥയും ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള നിമിഷങ്ങളും ഉണ്ടാകുമെന്ന് കാണിച്ചു തരുന്നു.