Latest News

ശങ്കര്‍-രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍'; പ്രണയാതുരരായി റാം ചരണും കിയാരയും;'നാനാ ഹൈറാനാ' ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി

Malayalilife
 ശങ്കര്‍-രാം ചരണ്‍ ചിത്രം 'ഗെയിം ചേഞ്ചര്‍'; പ്രണയാതുരരായി റാം ചരണും കിയാരയും;'നാനാ ഹൈറാനാ' ഗാനത്തിന്റെ ലിറിക് വീഡിയോ എത്തി

രാം ചരണ്‍ നായകനായ ശങ്കറിന്റെ പാന്‍ ഇന്ത്യന്‍  ചിത്രം ഗെയിം ചേഞ്ചറിലെ 'നാനാ ഹൈറാനാ' ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത്. എസ് തമന്‍ സംഗീതമൊരുക്കിയ ഈ ഗാനം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. കാര്‍ത്തിക്, ശ്രേയ ഘോഷാല്‍ എന്നിവര്‍ ചേര്‍ന്ന് മൂന്ന് ഭാഷകളിലും ആലപിച്ച ഈ ഗാനത്തിന് തെലുങ്ക്, തമിഴ്, ഹിന്ദി വരികള്‍ രചിച്ചത് സരസ്വതീപുത്ര രാമജോഗയ്യ ശാസ്ത്രി, വിവേക്, കൗസര്‍ മുനീര്‍ എന്നിവരാണ്. ബോസ്‌കോ മാര്‍ട്ടീസ് ആണ് മനോഹരമായ ഈ പ്രണയ ഗാനത്തിന്റെ നൃത്ത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെയും സീ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ ദില്‍ രാജുവും സിരിഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 2025 ജനുവരി 10ന് ലോകമെമ്പാടും റിലീസ് ചെയ്യും.

ശങ്കര്‍ ചിത്രങ്ങളുടെ പ്രത്യേകതയായ കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങള്‍ തന്നെയാണ് പുറത്ത് വന്ന ഗാനത്തിന്റെയും ഹൈലൈറ്റ്. രാം ചരണും നായികയായ കിയാരാ അദ്വാനിയും ഉള്‍പ്പെടുന്ന പ്രണയനിമിഷങ്ങളാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെഗാ മാസ്സ് ആക്ഷന്‍ ചിത്രമായാണ് ശങ്കര്‍ 'ഗെയിം ചേഞ്ചര്‍' ഒരുക്കിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ ടീസര്‍ തെളിയിക്കുന്നുണ്ട്. ഒരു ബ്യൂറോക്രാറ്റിന്റെയും (ഐഎഎസ് ഓഫീസര്‍), ഒരു ഉത്സാഹിയായ മനുഷ്യന്റെയും രൂപത്തില്‍ ഇരട്ട വേഷങ്ങളിലാണ് രാം ചരണ്‍ ഈ ചിത്രത്തില്‍ എത്തുന്നത്.

രാം ചരണ്‍, കിയാര അദ്വാനി എന്നിവര്‍ കൂടാതെ എസ് ജെ സൂര്യ, സമുദ്രക്കനി, അഞ്ജലി, നവീന്‍ ചന്ദ്ര, സുനില്‍, ശ്രീകാന്ത്, ജയറാം  എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. കഥ-: കാര്‍ത്തിക് സുബ്ബരാജ്, സഹനിര്‍മ്മാതാവ്:- ഹര്‍ഷിത്, ഛായാഗ്രഹണം:- എസ് തിരുനാവുക്കരസു, സംഗീതം-: എസ് തമന്‍, എഡിറ്റര്‍: ഷമീര്‍ മുഹമ്മദ്, ആന്റണി റൂബന്‍, സംഭാഷണങ്ങള്‍:- സായ് മാധവ് ബുറ, കലാസംവിധായകന്‍:- അവിനാഷ് കൊല്ല, ആക്ഷന്‍ കൊറിയോഗ്രാഫര്‍:- അന്‍മ്പറിവ്, നൃത്തസംവിധായകര്‍:- പ്രഭുദേവ, ഗണേഷ് ആചാര്യ, പ്രേം രക്ഷിത്, ബോസ്‌കോ മാര്‍ട്ടിസ്, ജോണി, സാന്‍ഡി, ഗാനരചയിതാക്കള്‍-: രാമജോഗയ്യ ശാസ്ത്രി, അനന്ത ശ്രീറാം, കാസര്‍ല ശ്യാം, ബാനര്‍- ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, പിആര്‍ഒ:- ശബരി.

Lyraanaa Game Changer Ram Charan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക