Latest News

നടിയെ കാണാതായിട്ട് നൂറിലധികം ദിനങ്ങള്‍; അവസാന ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്നും മാഞ്ഞു; ആശങ്കയില്‍ ആരാധകര്‍

Malayalilife
നടിയെ കാണാതായിട്ട് നൂറിലധികം ദിനങ്ങള്‍; അവസാന ചിത്രം സോഷ്യല്‍ മീഡിയയില്‍ നിന്നും മാഞ്ഞു; ആശങ്കയില്‍ ആരാധകര്‍

പ്രമുഖ ഹോളിവുഡ് താരം ഫാന്‍ ബിങ്ബിങിന്റെ തിരോധാനം ആരാധകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുന്നു. അയണ്‍മെന്‍, എക്‌സ്‌മെന്‍ എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധനേടിയ താരമാണ് ഫാന്‍ ബിങ്ബിങ്. കഴിഞ്ഞ ജൂണ്‍ മാസം മുതാലാണ് താരത്തിനെ ചൈനയില്‍ നിന്ന് കാണാതാകുന്നത്. ടിബറ്റിലെ കിട്ടികളുടെ ആശുപത്രി സന്ദര്‍ശിച്ച ചിത്രമാണ് ഇവര്‍ അവസാനമായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിനു ശേഷം നടിയെ ആരും കണ്ടിട്ടില്ല.

എന്നാല്‍ നടി പോസ്റ്റ് ചെയ്ത ചിത്രം ഈ മാസം തുടക്കത്തില്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളിലൊരാളാണ് ബിങ്ബിങ്. ഇതില്‍ ഏറെ രസകരം നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നടിയിക്കൊതിരെ ആന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിനു തെട്ടു പിന്നാലെയാണ് ഇവര്‍ ചൈനയില്‍ നിന്ന് അപ്രതീക്ഷിതമായത്. നടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചൈനീസ് ഭരണകൂടത്തിനെതിരെ ശക്തമായ കുറ്റപ്പെടുത്തലും ആരോപണവുമായി ഒരു കൂട്ടര്‍ രംഗത്തെത്തിയിരുന്നു.

ഹോളിവുഡ് താരം എന്നതില്‍ ഉപരി ചൈനയിലെ മിന്നും താരമാണ് ഫാന്‍ ബിങ്ബിങ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി ആരാധകരാണ് താരത്തിനുള്ളത്. 36 കാരിയായ ഫാന്‍ ബിങ്ബിങിന്റെ തിരോധനം ആരാധകര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തിയിട്ടുപണ്ട്. നടിയ്ക്ക് വേണ്ടിയുളള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.

Read more topics: # Fan Bingbing,# What Happened
Fan Bingbing, What Happened

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES