സെപ്റ്റംബര്‍ 20 ന് തിയറ്ററുകളിലെത്തിയ വരത്തനാണ് ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ സിനിമ. തിയറ്ററുകളില്‍ നല്ല പ്രകടനം നടത്തുകയാണ് വരത്തന്. നിലവില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന 'ഞാന്‍ പ്രകാശന്' എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ഫഹദ് ഫാസില്‍. സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു
തനി നാട്ടുംപുറത്തുക്കാരനായ ഫഹദിനെയാകും ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും നാട്ടിന് പുറത്തെ നിഷ്കളങ്കനായ ഒരു യുവാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. കോമഡി വേഷങ്ങള്‍ തനിക്ക്ചേരും എന്ന് തെളിയിച്ച നടനാണ് ഫഹദ് . അത് കൊണ്ട് ഫഹദിന്റെ കോമഡി നമ്പറുകളും സിനിമയിലുണ്ടാവുമെന്നും സൂചനയുണ്ട്. നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന് അന്തിക്കാടും ഫഹദും ഒന്നിക്കുന്ന സിനിമയാണിത്.
ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, ജയശങ്കര്‍, മഞ്ജുഷ, മുന്‍ഷി ദിലീപ് എന്നിങ്ങനെ നിറയെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതമൊരുക്കുന്നത്. കെ രാജഗോപാല്‍ എഡിറ്റംഗ് നിര്‍വഹിക്കുന്നു. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ഞാന്‍ പ്രകാശന് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകണം എസ് കുമാറാണ്.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഫഹദ് ഫാസില്‍ എന്ന അനുഗ്രഹീത നടന്റെ സാന്നിദ്ധ്യമുള്ളതിനാലും ഇങ്ങനെ ഒരു സിനിമയൊരുക്കാന്‍ കഴിയുന്നതിന്റെ സന്തോഷം നേരത്തെ സംവിധായകന് വ്യക്തമാക്കിയിരുന്നു.