മോഹന്‍ലാല്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒടിയന്‍. സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനവും ഹിറ്റായിരുന്നു. കഴിഞ്ഞ ദിവസം ഒടിയനിലെ രണ്ടാമത്തെ വീഡിയോ ഗാനവും പുറത്തിറങ്ങി.'ഏനോരുവന്‍ മുടിയഴിച്ച് പാടുന്നു, എന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.പ്രഭാവര്‍മയുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം രണ്ട് മണിക്കൂറിനുള്ളില്‍ കണ്ടത് രണ്ടേമുക്കാല്‍ ലക്ഷംപേരാണ്.
ഒടിയന്റെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. നേരത്തെ 'കൊണ്ടൊരാം കൊണ്ടൊരാം' എന്ന ഗാനവും പുറത്തിറങ്ങിയിരുന്നു. സുധീപ് കുമാറിന്റെയും ശ്രേയ ഘോഷാലിന്റെയും ശബ്ദത്തില്‍, നേര്‍ത്ത താളത്തില്‍ മനസ്സിലേക്കിറങ്ങുന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കകം കണ്ടത് മൂന്നു ലക്ഷത്തിലേറെപ്പേര്‍. ഒടിയന്‍ മാണിക്യനായി മോഹന്‍ലാലിനെയും പ്രഭയായി മഞ്ജു വാര്യരെയും ചിത്രത്തില്‍ കാണാം.
പാലക്കാട് പ്രദേശത്തെ പഴയ കാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായാണ് എത്തുന്നു. നായികയായി മഞ്ജു വാര്യര്‍ എത്തുന്നു. നടന്‍ പ്രകാശ് രാജും പ്രധാന വേഷത്തിലുണ്ട്. ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹരികൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.