Latest News

" ഇ.എം.ഐ" സൈന പ്ലേയിലൂടെ

Malayalilife

ജോജി ഫിലിംസിനു വേണ്ടി ജോബി ജോണ്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന "ഇ എം ഐ " എന്ന ചിത്രം സൈന പ്ലേയിലൂടെ റിലീസായി.  ഷായി ശങ്കർ,സുനില്‍ സുഖദ, ജയന്‍ ചേര്‍ത്തല, ഡോ. റോണി, എം.ആര്‍. ഗോപകുമാര്‍, മഞ്ജു പത്രോസ്, മുന്‍ഷി ഹരീന്ദ്രകുമാര്‍, ക്ലമന്റ് കുട്ടന്‍, യാമി സോന, ഗീതാഞ്ജലി, ചിത്ര, ദിവ്യ, കെ.പി. പ്രസാദ്, നീതു ആലപ്പുഴ, ഷാജി പണിക്കര്‍, കോബ്രാ രാജേഷ്, ജോബി ജോണ്‍, രണ്ജിത്ത് ചെങ്ങമനാട്, ബാബു കലാഭവന്‍, രതീഷ് കൊല്ലം, സഞ്ജയ് രാജ്, അഖില്‍, രാജേഷ് വയനാട്, അബിജോയ്, കെ.പി സുരേഷ്, എല്‍സന്‍, വിനോദ്, ദര്‍ശന, സോമരാജ്, അര്‍ച്ചു തുടങ്ങിയവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ.

അകാലത്തില്‍ മരണമടഞ്ഞ അനുജന്‍ ജോജിയുടെ ഓര്‍മ്മ നിലനിര്‍ത്താനാണ് സംവിധായകൻ ജോബി ജോൺ,ജോജി ഫിലിംസ് ആരംഭിച്ചത്. വര്‍ഷങ്ങളായി ജോബി ജോണിന്റെ മനസ്സിനെ അലട്ടിയിരുന്ന ഒരു കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.

'ഉടുമ്പ്', 'ആറാട്ട്', 'ഭൂമിയിലെ മനോഹര സ്വകാര്യം', 'എന്റെ മഴ' എന്നീ ചിത്രങ്ങളില്‍ പ്രധാന വേഷത്തിലെത്തിയ യാമി സോണയാണ് നായിക. ബാങ്ക് ലോണ്‍ എടുത്ത്  മാസാമാസമുള്ള ഇ.എം.ഐ. അടക്കാന്‍ ബുദ്ധിമുട്ടുകയും,ഒടുവിൽ ജീവിതം അവസാനിപ്പിക്കാന്‍ തയ്യാറാവുന്ന ആധുനിക കാലഘട്ടത്തിലെ മലയാളികളുടെ ഈ ജീവിത പ്രശ്‌നങ്ങളിലൂടെ കടന്നു പോകുകയാണ് ചിത്രമാണ് "ഇ എം ഐ ".കൃഷ്ണപ്രസാദ് തിരക്കഥ സംഭാഷണമെഴുതുന്നു എഴുതുന്നു.

ഛായാഗ്രഹണം- ആന്റോ ടൈറ്റസ്, എഡിറ്റര്‍- വിജി എബ്രഹാം, ഗാനരചന- സന്തോഷ് കോടനാട്, അശോകന്‍ ദേവോദയം, സംഗീതം- രാഗേഷ് സ്വാമിനാഥന്‍, അജി സരസ്, കല- സുബാഹു മുതുകാട്, മേക്കപ്പ്- മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും- നിജു നീലാംബരന്‍, അസോസിയേറ്റ് ഡയറക്ടര്‍- പ്രതീഷ്, അസിസ്റ്റന്റ് ഡയറക്ടര്‍- ശാലിനി എസ്.ജോര്‍ജ്, ജാക്കുസൂസന്‍ പീറ്റര്‍, കരോട് ജയചന്ദ്രന്‍, ഗ്ലാട്‌സണ്‍ വില്‍സണ്‍, ജിനീഷ് ചന്ദ്രന്‍. സൗണ്ട് എഞ്ചിനീയര്‍- നൗഷാദ്, ഹെയര്‍ ട്രസ്സര്‍- ബോബി പ്രദീപ്, സ്റ്റില്‍- അഖില്‍, അഭിജിത്ത്.

Read more topics: # ഇ.എം.ഐ
EMI movie release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES