മദ്യവയസ്കനും കിടപ്പ് രോഗിയുമായ അച്ചുതന്റെ ജീവതം പറയുന്ന ചിത്രമായ 'അച്ചുതന്റെ അവസാന ശ്വാസം'ത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു.
'ഈ വഴിയില്‍ പുലരി പൂക്കുന്നിതാ' എന്ന് തുടങ്ങുന്ന ഗാനം ഹരിശങ്കര്‍ ആണ് ആലപിച്ചിരിക്കുന്നത്. സാബു പ്രെസ്റ്റോ വരികള്‍ എഴുതിയ ഗാനത്തിന് ഈണം നല്‍കിയിരിക്കുന്നത് അഖില്‍ രാജ് ആണ്.
ചിത്രം ഡിസംബര്‍ 15ന് തിയേറ്റര്‍ റിലീസിന് എത്തും. എല്‍.എം.എ ഫിലിം പ്രൊഡക്ഷന്‍സ്,പ്രെസ്റ്റോ മൂവീസ്, പെര്‍ഫ്റ്റ് പിക്ച്ചര്‍ സ്റ്റുഡിയോസ്,എന്നീ ബാനറുകളില്‍ ലീനു മേരി ആന്റണി നിര്‍മ്മിച്ച് നവാഗതനായ അജയ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മറിയം, ചട്ടമ്പി, സാജന് ബേക്കറി, അപ്പന് എന്നീ സിനിമകളിലൂടെ പ്രശസ്തനായ ജോസഫ് ചിലമ്പനാണ് ചിത്രത്തില്‍ അച്ചുതനായി എത്തുന്നത്. ജോസഫ് ചിലമ്പനെ കൂടാതെ പൗളി വല്സന്, അനില്‍ കെ ശിവറാം, കിരണ്‍, മറ്റ് നിരവധി പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളാവുന്നു. മില്ലേനിയം ഓഡിയോസ് ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാസം സ്വന്തമാക്കിയിരിക്കുന്നത്.
ഓക്സിജന്‍ സിലിണ്ടറിനെ ആശ്രയിച്ച്, തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന കിടപ്പ് രോഗിയായ അച്യുതന്. ആഗോള കോവിഡ്-19 പാന്‍ഡെമിക് ആരംഭിക്കുന്നത് മുതല്‍ ഓക്സിജന്‍ സിലിണ്ടറിന്റെ ആവശ്യകത വര്‍ധിച്ചതിനെ തുടര്‍ന്ന് ഓക്സിജന്‍ ക്ഷാമവും തുടര്‍ന്ന് അച്ചുതന്റെ ജീവിതത്തില്‍ ഉണ്ടാവുന്ന കാര്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. സാബു പ്രെസ്റ്റോ, തരുണ്‍ കുമാര്‍ ബഫ്ന എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജിനി ജോര്‍ജ്, ഡി.ഒ.പി: തരുണ്‍ സുധാകരന്, മ്യൂസിക് & ബി.ജി.എം: മിലന് ജോണ്‍, എഡിറ്റര്‍: അശ്വിന് നെരുവമ്പ്രം.
പ്രൊജക്ട് ഡിസൈനര്‍: മെറ്റ്ലി ടോമി, ആര്‍ട്ട്: മജിനു പി.കെ, മേക്കപ്പ്: സുബിന് കട്ടപ്പന, ലിറിക്സ്: സാബു പ്രെസ്റ്റോ, അഖില്‍ രാജ്, സൗണ്ട് ഡിസൈന്‍: രമേഷ്, അസോസിയേറ്റ് ഡയറക്ടര്‍: അജിത് പി വിനോദന്‍, സ്റ്റുഡിയോ: കെ. സ്റ്റുഡിയോ, ടൈറ്റില്‍: രജ്വിന്‍ ചാണ്ടി, പി. ആര് ഓ: പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംങ്: 1000 ആരോസ്, സ്റ്റില്‍സ്: ആകാശ്, ഡിസൈന്‍സ്: ആര്‍ട്ടോകാര്‍പസ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.