മലയാള സിനിമയ്ക്ക് പകരം വയ്ക്കാനാകാത്ത സത്രീ വ്യക്തിത്വമാണ് ഭാഗ്യ ലക്ഷ്മി. ശബ്ദം കൊണ്ടും അഭിനയം കൊണ്ടും ശ്രദ്ധിക്കപ്പെട്ട ആളാണ് ഭാഗ്യലക്ഷ്മി. മലയാള സിനിമയിലെ ഒട്ടനവധി താരങ്ങള്‍ക്ക് ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്തിട്ടുണ്ട്. ഡബ്ബ് ചെയ്യുമ്പോള്‍ തങ്ങള്‍ സ്ഥിരമായി ഡബ്ബ് ചെയ്യുന്ന നടിമാരുടെ കഴിവും ദൗര്‍ബ്ബല്യവും തിരിച്ചറിയാന്‍ ഡബ്ബിങ് ആര്‍ട്ടിസറ്റുകള്‍ക്ക് സാധിക്കും. അത്തരത്തില്‍ താന്‍ ഡബ്ബ് ചെയ്തു കൊടുത്തിട്ടുള്ള ഓരോ നടിമാരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും ഭാഗ്യലക്ഷ്മി എന്ന നടിക്ക് വ്യക്തമാണ്. എന്നാൽ ഇപ്പോൾ ഡബ്ബിംഗിന് ശേഷം തൊണ്ട പൊട്ടി ചോര വന്നതിനെ കുറിച്ച് താരം പറയുന്ന ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഏകദേശം 10ാം വയസ്സിലാണ് ഭാഗ്യലക്ഷ്മി ഡബ്ബിംഗ് രംഗത്ത് എത്തുന്നത്. പഴയ കഥകൾ വെളിപ്പെടുത്തുന്നതിനിടെയാണ് തൊണ്ട പൊട്ടി ചോര വന്നതിനെ കുറിച്ച് പറഞ്ഞത്. ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ''നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാൽ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാൻ തുടങ്ങിയത്.
ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാൽ ഗാർഗിൾ ചെയ്യുന്ന ശീലമുണ്ട്. വോയ്‌സിനുള്ള എക്‌സർസൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധയാണ് നൽകുന്നത്. എല്ലാ വർഷവും ആയുർവേദ ചികിത്സയ്ക്ക് പോവാറുമുണ്ട്. ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാൻ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുൻപൊക്കെ സിനിമയിൽ റേപ്പ് സീൻ പതിവായിരുന്നല്ലോ, ഒരു സിനിമയിൽ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോൾ. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.
എപ്പോഴും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണ്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്.
മഴവില്‍ക്കാവടി ഒക്കെ ഡബ്ബ് ചെയ്യുന്ന സമയത്ത് ഉര്‍വശി കൂടി നിന്നാണ് പറഞ്ഞ് തരുന്നത്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളും ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്. പലപ്പോഴും ഉര്‍വശി അഭിനയിക്കുന്നതൊക്കെ മൈക്കിന്റെ മുന്നില്‍ എനിക്കും അഭിനയിക്കേണ്ടി വന്നിരുന്നു. താൻ അഭിനയിക്കുന്നത് പരമ ബോറാണെന്ന് എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട്. ആദ്യമായി ഞാന്‍ നായികയായി അഭിനയിച്ച 'മനസിന്റെ തീര്‍ഥയാത്ര' എന്ന സിനിമയില്‍ ഞാന്‍ ഊമ ആയിരുന്നു. ആ സിനിമയില്‍ വേറൊരു നടിയ്ക്ക് ഞാന്‍ ഡബ്ബ് ചെയ്യുകയും ചെയ്തു.
ഡബ്ബിംഗ് രംഗത്ത് മാത്രമല്ല മിനിസ്ക്രീനിലും ബിഗ് സ്ക്രീനലും ഭാഗ്യലക്ഷ്മി ഒരു കൈ നോക്കിയിട്ടുണ്ട്. ഒരു മുത്തശ്ശി ഗദയാണ് മലയളത്തിൽ ഏറ്റവും ഒടുവിൽ ചെയ്ത ചിത്രം. ഭാഗ്യലക്ഷ്മി കൂടുതൽ മലയാളി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവുന്നത് ബിഗ് ബോസ് മലയാളം സീസൺ3 ലൂടെയാണ്. മത്സരാർത്ഥിയായിരുന്നു താരം. തന്റെ കുട്ടികാലവും കടന്നു വന്ന ജീവിതത്തെ കുറിച്ചുമൊക്കെ പറഞ്ഞിരുന്നു. ഭാഗ്യലക്ഷ്മിയെ മലയാളി പ്രേക്ഷകർക്ക് മനസ്സിലായത്സ ഈ ഷോയിലൂടെയായിരുന്നു.