ബാലതാരമായി സിനിമയിലേക്കെത്തിയ താരമാണ് മലയാളത്തിന്റെ പ്രിയ നടി ദിവ്യ ഉണ്ണി . കല്യാണസൗഗന്ധികത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. ആദ്യ വിവാഹത്തിന് ശേഷം സിനിമ വിട്ട നടി ഭർത്താവുമൊത്ത് അമേരിക്കയിലായിരുന്നു. പിന്നീട് ആദ്യ വിവാഹം വേർപെടുത്തിയ നടി കഴിഞ്ഞവർഷമാണ് അരുൺ കുമാർ എന്നയാളെ വിവാഹം കഴിച്ചതും വാർത്തയായിരുന്നു.സിനിമയിൽ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ബന്ധപ്പെട്ട് ആകെ തിരക്കിലാണ് താരം.
സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും ഇന്നും ആരാധകരുള്ള നടി സമൂഹമാധ്യമത്തിൽ ദിവ്യ പങ്കുവെക്കുന്ന കുടുംബചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ധനുഷ്‌കോടി യാത്രയ്ക്കിടയിലെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം. ഭർത്താവാണ് ചിത്രം പകർത്തിയതെന്നും ദിവ്യ ഫേസ്‌ബുക്കിൽ കുറിച്ചു.
പട്ടുസാരിയണിഞ്ഞ് അതീവ സുന്ദരിയായാണ് ദിവ്യ ഉണ്ണി പ്രത്യക്ഷപ്പെടുന്നത്. നാളുകൾക്ക് ശേഷം താരത്തെ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ. ചിത്രങ്ങൾ മാത്രമല്ല വിഡിയോയും താരം പങ്കുവച്ചു. പരസ്യങ്ങളിലെ മോഡലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രങ്ങളെന്നാണ് കമന്റ്. പ്രിയ നായികയെ വീണ്ടും മലയാളസിനിമയിൽ കാണാനാകുമോ എന്നും ചോദ്യം ഇതോടെ ഉയരുകയാണ്.
ആകാശഗംഗയുടെ രണ്ടാം ഭാഗത്തിൽ താരമുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.സ്റ്റേജ് പരിപാടികളിലും മറ്റുമായി താരം സജീവമായതോടെയാണ് വീണ്ടും തിരിച്ചുവരവിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത്.