Latest News

ഒരു വിവരവും വിദ്യാഭ്യാസവും മില്ലാത്ത ചിലരാണ് സുരേഷ് ഗോപിയെ കുറിച്ച് ഇതൊക്കെ പറയുന്നത്; വെളിപ്പെടുത്തലുമായി മേജര്‍ രവി

Malayalilife
ഒരു വിവരവും വിദ്യാഭ്യാസവും മില്ലാത്ത ചിലരാണ് സുരേഷ് ഗോപിയെ കുറിച്ച് ഇതൊക്കെ പറയുന്നത്; വെളിപ്പെടുത്തലുമായി  മേജര്‍ രവി

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്.എന്നാൽ ഇപ്പോൾ നടനും എം.പിയുമായ സുരേഷ് ഗോപിയെ പറ്റി സംവിധായകന്‍ മേജര്‍ രവി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്ന് സംസാരിച്ചത്.

‘സുരേഷ് ഗോപിയെ കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറങ്ങുന്നത് കാണാം. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലരാണ് ഇതൊക്കെ പറയുന്നത്. ആ മനുഷ്യന്‍ ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്. 

ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മനസ്സ് തുറന്ന്, ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെ,” മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. അതേസമയം സിനിമാപ്രേമികള്‍ സുരേഷ് ഗോപിയുടെ പുതിയ ചിത്രമായ ‘പാപ്പന്‍’ എന്ന സിനിമയുടെ റിലീസിനായുള്ള കാത്തിരിപ്പിലാണ്. ജോഷി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലര്‍ ചിത്രത്തില്‍ നൈല ഉഷ, നീത പിള്ള, കനിഹ, ആശാ ശരത്, ഗോകുല്‍ സുരേഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

 

Director major ravi words about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക