Latest News

ഡബിംഗ് ആര്‍ട്ടിസ്റ്റായും കാസ്റ്റിംഗ് ഡയറക്ടറായും അറിയപ്പെട്ട ദിനേശ് പ്രഭാകര്‍ നായക വേഷത്തിലെത്തുന്നു; പ്രകാശന്റെ മെട്രോ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടി മിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു

Malayalilife
ഡബിംഗ് ആര്‍ട്ടിസ്റ്റായും കാസ്റ്റിംഗ് ഡയറക്ടറായും അറിയപ്പെട്ട  ദിനേശ് പ്രഭാകര്‍ നായക വേഷത്തിലെത്തുന്നു; പ്രകാശന്റെ മെട്രോ എന്ന  ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടി മിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു

രുപിടി നല്ല കഥാപാത്രങ്ങളിലൂടെ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ട നടനാണ് ദിനേശ് പ്രഭാകര്‍. സീരിയല്‍ രംഗത്തുനിന്നും ദിലീപ് നായകനായി എത്തിയ ഹിറ്റ് ചിത്രം മീശമാധവനിലൂടെയാണ് ദിനേശ് ചലച്ചിത്രരംഗത്തേക്ക് കടന്നവരുന്നത്. പിന്നീട് കുഞ്ഞിരാമായണത്തിലെ രാമചന്ദ്രനായും ലുക്കാ ചുപ്പിയിലെ ബെന്നി ചാക്കോ ആയും ആ നടന്റെ മിന്നുന്ന പ്രകടനം നാം കണ്ടു. ഇപ്പോഴിതാ ദിനേശ് പ്രഭാകര്‍ നായകനായി എത്തുന്ന ചിത്രം വരികയാണ്.സൈനു സുല്‍ത്താന്‍ ഫിലിംസിനുവേണ്ടി ഹസീന സുനിര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രകാശന്റെ മെട്രോ എന്ന ചിത്രത്തിലാണ് ദിനേശ് നായകനാവുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നടി മിയ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു.

അനഘ ജാനകിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഓട്ടോ ഡ്രൈവറായ പ്രകാശന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ജയന്‍ ചേര്‍ത്തല,കൊല്ലം അജിത്ത്,പാഷാണം ഷാജി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ലിജു മാത്യു ഛായാഗ്രഹണവും അജ്മല്‍ സാബു എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. മിത്രനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.

മലയാള ചിത്രങ്ങള്‍ക്കു പുറമെ അന്യഭാഷ ചിത്രങ്ങളിലും ദിനേശ് പ്രഭാകര്‍ അഭിനയിച്ചിട്ടുണ്ട്. സെയ്ഫ് അലി ഖാന്‍ നായകനായ ഷെഫ്, മദ്രാസ് കഫോ, വെയിറ്റിംഗ് എന്നിവയാണ് ദിനേഷ് അഭിനയിച്ച ഹിന്ദി ചിത്രങ്ങള്‍. അഭിനയത്തിനു പുറമെ ഡബിംഗ് ആര്‍ട്ടിസ്റ്റായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവര്‍ത്തിട്ടുണ്ട്. ആമേന്‍,ടു കണ്‍ട്രീസ്, പുലിമുരുകന്‍ എന്നീ ചിത്രങ്ങളില്‍ മകരന്ദ് ദേശ്പാണ്ഡക്ക് വേണ്ടി ഡബ് ചെയ്തിട്ടുണ്ട്. കൂടാതെ ദേവി എന്ന ചിത്രത്തില്‍ പ്രഭുദേവയ്ക്ക് വേണ്ടി ശബ്ദം നല്‍കിയതും ദിനേഷാണ്.

Read more topics: # Dinesh Prabhakar,# prakashante metro,# new film
Dinesh Prabhakar,prakashante metro,new film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES