Latest News

വിജയദശമി ദിനത്തില്‍ മീനാക്ഷിക്കു കൂട്ടായി കുഞ്ഞനുജത്തി കൂടി എത്തിയ സന്തോഷം പങ്കുവച്ച് ദിലീപ്; കാവ്യാമാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതു കൊച്ചിയിലെ ആശുപത്രിയിലെന്ന് സൂചന

Malayalilife
വിജയദശമി ദിനത്തില്‍ മീനാക്ഷിക്കു കൂട്ടായി കുഞ്ഞനുജത്തി കൂടി എത്തിയ സന്തോഷം പങ്കുവച്ച് ദിലീപ്; കാവ്യാമാധവന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതു കൊച്ചിയിലെ ആശുപത്രിയിലെന്ന് സൂചന

മീനാക്ഷിക്ക് കുഞ്ഞനുജത്തി പിറന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ദിലീപിന്റേയും കാവ്യയുടേയും കുടുംബം. മീനാക്ഷിക്കു കൂട്ടായി ഒരു കുഞ്ഞനുജത്തി കൂടി  പിറന്നെന്ന വിശേഷം ദിലീപ് തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടേയാണ് പുറത്തുവിട്ടത്. മലയാളത്തിന്റെ എക്കാലത്തെയും പ്രണയ ജോടികളായ താരദമ്പതികള്‍ക്കു കുഞ്ഞു ജനച്ചിതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. 

കുറച്ചു മണിക്കൂറുകള്‍ക്കു മുന്‍പാണ് ദിലീപ് തനിക്കും കാവ്യക്കും കുഞ്ഞു ജനിച്ച വിശേഷം ആരാധകരോടു പങ്കുവച്ചത.് വിജയദശമി ദിനത്തില്‍ തങ്ങളുടെ കുടുംബത്തില്‍ മീനാക്ഷിക്കു കൂട്ടായി ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നുവെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്നും എല്ലാവരുടേയും പ്രാര്‍ത്ഥനയും സ്നേഹവും ഉണ്ടാകണമെന്നും ദിലീപ്  കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 

ഇതിനുമുന്‍പ് കാവ്യ ഗര്‍ഭിണിയാണ് എന്ന തരത്തിലുളള വാര്‍ത്തകള്‍ വന്നപ്പോള്‍ ദിലീപ് അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ കാവ്യുടെ ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തു വന്നതോടെ കാവ്യ ഗര്‍ഭിണിയാണെന്ന കാര്യം ആരാധകര്‍ ഉറപ്പിക്കുകയായിരുന്നു. ഇന്നലെ മുതല്‍ കാവ്യ പെണ്‍കുഞ്ഞിനു ജന്മം നല്‍കി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ന് ദിലീപ് തന്റെ ഔദ്യോഗിക പേജിലൂടെ സന്തോഷ വാര്‍ത്ത പുറത്തുവിട്ടതോടെ അത് സ്ഥിരീകരിക്കുകയായിരുന്നു. 

കഴിഞ്ഞ കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം. മലയാള സിനിമയിലെ ജനപ്രിയ താരജോടികളായ ദിലീപും കാവ്യ മാധവനും ഒരുപാടു കാലത്തെ ഊഹാപോഹങ്ങള്‍ക്കൊടുവിലാണ് വിവാഹിതരായത്.

2016ലായിരുന്നു കാവ്യ- ദിലീപ് വിവാഹം. ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചതോടെ കാവ്യ മാധവന്റെയും ദിലീപിന്റെയും പേരില്‍ ഗോസിപ്പുകള്‍ ധാരളമായിരുന്നു. വീണ്ടുമൊരു വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചപ്പോള്‍ ഒന്നിച്ചൊരു വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നിന്ന കാവ്യയിപ്പോള്‍ നല്ലൊരു കുടുംബിനിയായി കഴിയുകയാണ്. 2016 നവംബര്‍ 25 നാണ് ദിലീപ് ആരാധകരെ ഞെട്ടിച്ച ആ വാര്‍ത്ത പുറത്ത് വിട്ടത്. താന്‍ വിവാഹിതനാകാന്‍ പോവുകയാണെന്നും കാവ്യയാണ് തന്റെ വധുവെന്നും ദിലീപ് ഫെയ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാരംഗത്തെ പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

നടന്‍ ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. അടുത്തിടെ കാവ്യയുടെ അച്ഛനാണ് മകള്‍ എട്ട് മാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ബേബി ഷവര്‍ പാര്‍ട്ടിയുടെ ഫോട്ടോ പുറത്ത് വന്നതോടെ താരദമ്പതികളായ കാവ്യയ്ക്കും ദിലീപിനും ആശംസകളുമായി ആരാധകരെത്തിയിരുന്നു.

കലാഭവനില്‍ നിന്ന് സിനിമയില്‍ എത്തിയ ദിലീപ് ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു ശ്രദ്ധിക്കപ്പെടുകയായിരുന്നു . സല്ലാപം എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചകിലൂടെയാണ് ദിലീപും മഞ്ജു വാര്യരും തമ്മില്‍ അടുക്കുന്നത്.

സല്ലാപത്തിന്റെ സെറ്റില്‍ വച്ചു തന്നെ മഞ്ജുവും ദിലീപും പിരിയാന്‍ കഴിയാത്തവിധം അടുത്തിരുന്നുവത്രെ. പിന്നീട് ഈ പുഴയും കടന്ന് എന്ന ചിത്രമൊക്കെ ചെയ്യുമ്പോള്‍ ആ പ്രണയം പൂത്തുലയുകയായിരുന്നു. മഞ്ജുവും ദിലീപും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ അപ്പോഴേക്കും സിനിമാ ലോകത്ത് പ്രചരിച്ചിരുന്നുവെങ്കിലും ഇന്നത്തെ പോലെ അത്ര വലിയ പബ്ലിസിറ്റിക്കുള്ള അവസരം ഉണ്ടായിരുന്നില്ല.

ചില സിനിമാ വാരികകളൊക്കെ ഈ ഗോസിപ്പ് നല്‍കണോ വേണ്ടയോ എന്ന സംശയത്തിലായിരുന്നു.പെട്ടന്നാണ് അത് സംഭവിച്ചത്.. മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച് ദിലീപും മഞ്ജു വാര്യരും ഒളിച്ചോടി വിവാഹം ചെയ്തു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു അത്. മഞ്ജുവിനെ കാണാനില്ല എന്ന് പറഞ്ഞ് പത്രവാര്‍ത്ത വരെ വന്നു. പിന്നീടാണ് അറിഞ്ഞത് ദിലീപിനൊപ്പം ഓടിയതാണ് എന്ന്.

പിന്നെ ദിലീപിന്റെ നല്ല കാലമായിരുന്നു. മഞ്ജു പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നിന്നു. ദിലീപ് സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. വെറുമൊരു മിമിക്രി കലാകാരനില്‍ നിന്ന് മലയാള സിനിമയിലെ ജനപ്രിയ നായകനായി ദിലീപ് വളര്‍ന്നതിന് പിന്നില്‍ മഞ്ജുവിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട് എന്ന സത്യം മാറ്റി നിര്‍ത്താന്‍ കഴിയില്ല.

കാവ്യ മാധവന്‍ ബാലതാരമായി വന്ന കാലം മുതലേ ദിലീപിനെ പരിചയമുണ്ട്. ആദ്യമായി കണ്ടപ്പോള്‍ ദിലീപിനെ അങ്കിള്‍ എന്നാണ് കാവ്യ വിളിച്ചത്. അപ്പോള്‍ തന്നെ ദിലീപ് അത് തിരുത്തുകയും ചെയ്തു, അങ്കിളല്ല ഏട്ടന്‍ എന്നാക്കി. മഞ്ജുവിനെ എന്ന പോലെ കാവ്യയുടെയും ആദ്യത്തെ നായകന്‍ ദിലീപായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി കാവ്യയും ദിലീപും ഒന്നിച്ചത്.

മലയാളത്തിലെ ഏറ്റവും മികച്ച ജോഡികളായി പിന്നെ കാവ്യയും ദിലീപും മാറി. 20 ല്‍ അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. പ്രേം നസീറും ഷീലയും കഴിഞ്ഞാല്‍ മലയാള സിനിമയില്‍ ഏറ്റവും അധികം ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച താരജോഡികള്‍ എന്ന റെക്കോഡ് കാവ്യയ്ക്കും ദിലീപിനും സ്വന്തം. അതോടെ പ്രണയ ഗോസിപ്പുകളും പരന്നു. 2012 ആയപ്പോഴേക്കും ആ പ്രണയ വാര്‍ത്ത കൂടുതല്‍ ശക്തമായി.

അതിനിടയില്‍ വിവാഹിതയായ കാവ്യ മാധവനും ആ ബന്ധം വേര്‍പിരിഞ്ഞ് വന്നതോടെ പ്രണയ ഗോസിപ്പുകള്‍ക്ക് വ്യക്തത കൂടി. നിഷാല്‍ ചന്ദ്രയുമായുള്ള കാവ്യയുടെ ദാമ്പത്യ ജീവിതം ഏതാനും മാസങ്ങള്‍ മാത്രമേ മുന്നോട്ട് പോയിരുന്നുള്ളൂ. ആ ദാമ്പത്യ തകര്‍ച്ചയ്ക്ക് കാരണം ദിലീപാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. പക്ഷെ അത് കാവ്യ നിഷേധിച്ചു.

മഞ്ജു വാര്യരും ദിലീപും വേര്‍പിരിയാന്‍ പോകുന്നു എന്ന ഗോസിപ്പുകള്‍ വന്നു തുടങ്ങിയതും 2012 ഓടെയാണ്. ആദ്യമൊക്കെ വെറുമൊരു കിംവദന്തിയായി അതിനെ തള്ളിക്കളഞ്ഞുവെങ്കിലും പിന്നീട് അത് സത്യമാണെന്ന് ആരാധകര്‍ക്ക് ബോധ്യമായി. 2014 ല്‍ അത് സംഭവിച്ചു. പതിനാല് വര്‍ഷത്തെ ദാമ്പത്യം മഞ്ജുവും ദിലീപും അവസാനിപ്പിച്ചു. മഞ്ജു സിനിമയിലേക്ക് മടങ്ങി വന്നു.മഞ്ജുവുമായുള്ള വിവാഹം പോലെ തന്നെ ദിലീപ് കാവ്യയെ വിവാഹം ചെയ്തപ്പോഴും മലയാളികള്‍ ഞെട്ടി.

മഞ്ജുവുമായുള്ള വിവാഹ മോചനത്തിന് കാരണം കാവ്യയുമായുള്ള അടുപ്പമാണെന്ന് കിംവദന്തികള്‍ പരന്നപ്പോഴൊക്കെ ദിലീപ് അത് നിഷേധിച്ചിരുന്നു. പിന്നീടൊരു സുപ്രഭാതത്തില്‍ താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നു എന്ന് പറഞ്ഞാണ് ദിലീപ് കാവ്യയെ കെട്ടിയത്.

Read more topics: # Dileep,# Kavya couple,# blessed,# baby girl
Dileep and Kavya couple blessed with a baby girl

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES