നടൻ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് ബാധ സ്ഥിരീകരിച്ചു; ഞങ്ങൾ സുഖം പ്രാപിച്ച് ഉടൻ തന്നെ തിരിച്ചു വരും എന്ന് അറിയിച്ച് ധ്രുവ സർജ

Malayalilife
topbanner
നടൻ ചിരഞ്ജീവി സര്‍ജയുടെ സഹോദരന്‍ ധ്രുവ സര്‍ജയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും  കോവിഡ്  ബാധ സ്ഥിരീകരിച്ചു; ഞങ്ങൾ സുഖം പ്രാപിച്ച് ഉടൻ തന്നെ തിരിച്ചു വരും എന്ന് അറിയിച്ച്  ധ്രുവ സർജ

ന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെ സഹോദരനും നടനുമായ ധ്രുവ സർജ സിനിമ മേഖലയിൽ സജീവമാണ്. 2012 ൽ പുറത്തിറങ്ങിയ  അധുരി എന്ന ചിത്രത്തിലൂടെയാണ് ധ്രുവ അഭിനയ ജീവിതത്തിലേക്ക് ചുവട് വയ്ച്ചത്. ഏന്നാൽ ഇപ്പോൾ ധ്രുവയ്ക്കും ഭാര്യ പ്രേരണ ശങ്കറിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ് . ധ്രുവ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരിയ ലക്ഷണങ്ങളെ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചതായും ധ്രുവ ട്വീറ്റ് ചെയ്തു.

”എനിക്കും ഭാര്യയ്ക്കും കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പോയത്. ഞങ്ങൾ സുഖം പ്രാപിച്ച് ഉടൻ തന്നെ തിരിച്ചു വരും. ഞങ്ങളുമായി അടുത്തിടപഴകിയ എല്ലാവരും ടെസ്റ്റ് ചെയ്ത് സുരക്ഷിതരായി തുടരുക” എന്നായിരുന്നു ധ്രുവ പങ്കുവച്ച  ട്വീറ്റ്.

 നടി മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ ജൂൺ 7-ന് ആയിരുന്നു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ചിരഞ്ജീവിയുടെ ഓർമ്മകൾ മേഘ്‌നയും ധ്രുവയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. 2009ൽ പുറത്തിറങ്ങിയ വായുപുത്ര എന്ന ചിത്രത്തിലൂടെയായിരുന്നു ചിരഞ്ജീവിയുടെ സിനിമാ അരങ്ങേറ്റം. അവസാനചിത്രം ശിവാർജുന ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപാണ് തീയേറ്ററുകളിൽ എത്തിയത്. 

2018ലായിരുന്നു മേഘ്ന രാജുമായുള്ള വിവാഹം.  മേഘ്നയുടെ ചീരുവും തങ്ങളുടെ പുതിയ അഥിതിക്കായി ഉള്ള കാത്തിരിപ്പിലുമായിരുന്നു.  താരദമ്പതികള്‍ ഒന്നിച്ചഭിനയിച്ച  ‘ആട്ടഗാര’ സിനിമയ്ക്ക് പിന്നാലെയാണ് ഇരുവരും പ്രണയത്തിലായത്.  തുടർന്നായിരുന്നു വിവാഹവും. ഇരുപതിലധികം സിനിമകളില്‍ കന്നടയിൽ വേഷമിട്ടിരുന്ന താരമാണ് ചിരഞ്ജീവി സര്‍ജ.സീസർ, സിംഗ, അമ്മ ഐ ലവ് യു ഉൾപ്പെടെ 20 ലധികം ചിത്രങ്ങളിൽ  വേഷമിടും ചെയ്‌തു.
 

Dhruva sarja and her wife affected covid positive

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES