Latest News

ഞാന്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു; എന്നാല്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് അത് എന്നെ പഠിപ്പിച്ചു; ഫ്ളാറ്റ് തട്ടിപ്പുക്കേസിന്റെ അനുഭവം തുറന്നു പറഞ്ഞ് ധന്യമേരി വര്‍ഗ്ഗീസ്

Malayalilife
ഞാന്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിച്ചു; എന്നാല്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കരുതെന്ന് അത് എന്നെ പഠിപ്പിച്ചു; ഫ്ളാറ്റ് തട്ടിപ്പുക്കേസിന്റെ അനുഭവം തുറന്നു പറഞ്ഞ് ധന്യമേരി വര്‍ഗ്ഗീസ്

നീണ്ട ഇടവേളയ്ക്കു ശേഷം മിനിസക്രീനിലൂടെ വീണ്ടും അഭിനയരംഗത്ത് സജീവയായ അഭിനേത്രിയാണ് ധന്യമേരി വര്‍ഗ്ഗീസ്. ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയായ ധന്യ അഭിനേതാവും ബിസിനസ്സുകാരനുമായ ജോണുമായുളള വിവാഹ ശേഷം ബിസിനസ്സിലേക്ക് തിരിഞ്ഞു. എന്നാല്‍ പിന്നീട് ഫ്ളാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ധന്യ വാര്‍ത്തകളില്‍ നിറയുകയായിരുന്നു. രണ്ടു വര്‍ഷം മുമ്പ് സിനിമാ ലോകത്തെ ഞെട്ടിച്ച ആ സംഭവത്തെക്കുറിച്ച് ധന്യ തുറന്നു പറയുന്നു. 

വൈരം, തലപ്പാവ, കേരളകഫേ, ദ്രോണ തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയായ അഭിനേത്രിയാണ് ധന്യമേരി വര്‍ഗ്ഗീസ്. വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും മാറി ഭര്‍ത്താവിന്റെ ബിസ്സിനസ്സില്‍ ഒപ്പം പ്രവര്‍ത്തിക്കാന്‍ ആരംഭിച്ച ധന്യ ഇപ്പോള്‍ വീണ്ടും മിനിസ്‌ക്രീനില്‍ സജീവമായിരിക്കയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീതാകല്യാണം എന്ന സീരിയലിലൂടെയാണ് ധന്യയുടെ മടങ്ങി വരവ്. സീരിയലില്‍ കേന്ദ്രകഥാപാത്രത്തെയാണ് സീത അവതരിപ്പിക്കുന്നത്. ആരംഭിച്ച് അധികം കാലം ആകുംമുമ്പേ തന്നെ സീരിയല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

നടന്‍ ജോണിനെ വിവാഹം കഴിച്ച് സിനിമ വിട്ട ധന്യ പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞത് വഞ്ചന കേസില്‍ പെട്ടതോടെയാണ്. ഫ്ളാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ജീവിതം തന്നെ മാറ്റിമറിച്ചുവെന്നാണ്  ധന്യ പറയുന്നത്. വിവാഹശേഷം ഭര്‍ത്താവിനോടൊപ്പം ബിസ്സിനസ്സ് കാര്യങ്ങള്‍ നോക്കി നടത്തിയിരുന്ന ധന്യയുടെ ജീവിതത്തെ ദുരിതത്തിലാഴ്ത്തിയാണ് അവര്‍ക്കെതിരെ വഞ്ചന കേസ് എത്തിയത്.  രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ആ സംഭവം തന്നെ ജീവിതത്തില്‍ ഒരുപാട് പഠിപ്പിച്ചു എന്നാണ് ധന്യ പറയുന്നത്. തന്റേത് ഒരു സാധാരണ കുടുംബവും ഭര്‍ത്താവിന്റേത് ഒരു ബിസിനസ്സ് കുടുംബവും ആണെന്നും തനിക്ക് ബിസിനസ്സിനെ പറ്റി ഒന്നും അറിയാത്ത താന്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ധന്യ പറയുന്നു. എന്നാല്‍ ആ  സംഭവത്തോടെ ജീവിതത്തില്‍ ആരെയും കണ്ണുമടച്ച് വിശ്വസിക്കാന്‍ പാടില്ലെന്ന പാഠം താനും ജോണും പഠിച്ചെന്നും ധന്യ പറയുന്നു. 

100 കോടിയുടെ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ധന്യ മേരി വര്‍ഗീസും ഭര്‍ത്താവും സിനിമാനടനുമായ ജോണും പ്രതിചേര്‍ക്കപ്പെടുന്നതും അറസ്റ്റിലാവുന്നതും 2016ലാണ്. ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി ഉപഭോക്താക്കളെ പറ്റിച്ചു എന്നായിരുന്നു കേസ്. ജോണിന്റെ പിതാവ് ജേക്കബ് സാംസണ്‍ ചെയര്‍മാനായുള്ള സാംസണ്‍ ആന്റ് സണ്‍സ് ബില്‍ഡേഴ്‌സ് എന്ന സ്ഥാപനത്തിനെതിരെയായിരുന്നു വഞ്ചനാ കേസ്. ഇപ്പോള്‍ ധന്യ വീണ്ടും അഭിനയരംഗത്ത് സജീവയായിരിക്കയാണ്. 

Dhanya Mary Varghese-about-real-estate-fraud-case

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES