Latest News

ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതിയ ആഡംബര വീട് സ്വന്തമാക്കി ധനുഷ്;  150 കോടിയുടെ വീട് രജനീകാന്തിന്റെ വീടിന്റെ സമീപം; പുതിയ വീട് നടന്‍ പണികഴിപ്പിച്ചത് മാതാപിതാക്കള്‍ക്കായി

Malayalilife
ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ പുതിയ ആഡംബര വീട് സ്വന്തമാക്കി ധനുഷ്;  150 കോടിയുടെ വീട് രജനീകാന്തിന്റെ വീടിന്റെ സമീപം; പുതിയ വീട് നടന്‍ പണികഴിപ്പിച്ചത് മാതാപിതാക്കള്‍ക്കായി

മിഴ് സിനിമ മേഖലയിലെ മിന്നും താരങ്ങളില്‍ ഒരാളാണ് നടന്‍ ധനുഷ്. ഇപ്പോള്‍ താരം തന്റെ മാതാപിതാക്കള്‍ക്കായി സ്വപ്ന ഭവനം സമ്മാനിച്ച് വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ഇപ്പോള്‍ ധനുഷ് മാതാപിതാക്കള്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കിയത്.  150 കോടി രൂപ വിലമതിക്കുന്ന വീടാണ് ഇതെന്നാണ്. മഹാശിവരാത്രി ദിനത്തിലാണ് വീടിന്റെ ഗൃഹ പ്രവേശം നടത്തിയത്. 

ധനുഷിന്റെ 'തിരുടാ തിരുടീ', 'സീഡന്‍' തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സുബ്രഹ്മണ്യം ശിവയാണ് ഇതേക്കുറിച്ചുള്ള വാര്‍ത്ത ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.ധനുഷിന്റെ വീട് ഒരു അമ്പലം പോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നാണ് അദ്ദേഹം ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. മഹാശിവരാത്രി ദിവസമായ ശനിയാഴ്ചയാണ് പിതാവ് കസ്തൂരി രാജയ്ക്കും മാതാവ് വിജയലക്ഷ്മിക്കും ധനുഷ് സമ്മാനിച്ച വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് നടത്തിയത്. 2021ല്‍ നിര്‍മ്മാണം ആരംഭിച്ച വീടിന്റെ നിര്‍മ്മാണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെയും ഭവനത്തിന് സമീപമാണ് ധനുഷിനെ സ്വപ്ന സൗധം .150 കോടി ചെലവില്‍ നാലു നിലകളിലായി ഏകദേശം 19000 ചതുരശ്ര അടിയിലാണ് വീട് പണി തീര്‍ത്തിരിക്കുന്നത്.മാതാപിതാക്കള്‍ക്കും മക്കള്‍ക്കുമൊപ്പം താമസിക്കാന്‍ കഴിയുന്ന ഒരു വീട് നിര്‍മ്മിക്കുക എന്നത് ധനുഷിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഈ വീട് പൂര്‍ത്തീകരിച്ചതോടെയാണ് ആ സ്വപ്നം പൂവണിഞ്ഞിരിക്കുന്നത്.

2021-ല്‍ ധനുഷും മുന്‍ ഭാര്യ ഐശ്വര്യയും പോയസ് ഗാര്‍ഡനിലെ പുതിയ വീടിന് വേണ്ടി പൂജ നടത്തിയിരുന്നു. രജനികാന്തും ഭാര്യ ലതയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.രണ്ട് വര്‍ഷത്തിന് ശേഷമാണ് ധനുഷിന്റെ വീട് പൂര്‍ത്തിയായിരിക്കുന്നത്. ഫോട്ടോകളില്‍, ധനുഷ് തന്റെ മാതാപിതാക്കള്‍ക്കും ശിവയ്ക്കുമൊപ്പം പോസ് ചെയ്യുന്നത് കാണാം. ധനുഷിന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് ശിവ പോസ്റ്റിട്ടിരിക്കുന്നത്.

ധനുഷ് നായകനായ 'വാത്തി' എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. മലയാളികളുടെ പ്രിയങ്കരിയായ സംയുക്തയാണ് ചിത്രത്തിലെ നായിക. വെങ്കി അറ്റ്‌ലൂരിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മികച്ച പ്രതികരണമാണ് ധനുഷ് ചിത്രത്തിന് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

 

Read more topics: # ധനുഷ്,# വീട്
Dhanush buys new luxurious house for his parents

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക