സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ നായകനായെത്തിയ ചിത്രമാണ് ഞാന്‍ പ്രകാശന്‍. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച പുതുമുഖമാണ് ദേവികസഞ്ജയ്. ടീന മോള്‍ എന്ന കഥാപാത്രത്തിലൂടെ ഈ കൗമാര താരം പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു. ദേവികയുടെ ഒരു ചെറിയ ഫോട്ടോഷൂട്ട് വിഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
കോഴിക്കോട് കേന്ദ്രീയ വിദ്യാലയയില്‍ പഠിക്കുന്ന ദേവികയ്ക്കു സിനിമ മോഹംതന്നെയായിരുന്നു. മലയാളികളുടെ പ്രിയസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെ അരങ്ങേറ്റം നടത്താന്‍ കഴിഞ്ഞതും ആദ്യചിത്രത്തില്‍ തന്നെ ഫഹദ് ഫാസിലിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെയും സന്തോഷത്തിലാണ് ദേവിക.