മോളിവുഡില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. പ്രഖ്യാപനം എത്തിയത് മുതല്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് റോഷന്‍ ആന്‍ഡ്രൂസ്-ഷാഹിദ് കപൂര്‍ കോമ്പൊയുടെ 'ദേവ'. റോഷന്‍ ആന്‍ഡ്രൂസ് ബോളിവുഡില്‍ ആദ്യമായി ഒരുക്കുന്ന ചിത്രമെന്ന നിലയിലും സിനിമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടിരിക്കുകയാണ്.
ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഷാഹിദ് കപൂര്‍ എത്തുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡെയാണ് നായിക. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജനുവരി 31ന് ചിത്രം തീയേറ്ററില്‍ എത്തുമെന്നാണ് പ്രഖ്യാപനം. വിശാല്‍ മിശ്ര സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയാണ്. അമിത് റോയ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.